Follow KVARTHA on Google news Follow Us!
ad

താര സഹദേവിന്റെ ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 27.08.2014) ദേശീയ ഷൂട്ടിംഗ് താരം താര സഹദേവിന്റെ ഭര്‍ത്താവ് രഞ്ജിത് കുമാര്‍ കോഹ്ലിയെ പോലീസ് അറസ്റ്റുചെയ്തു. Tara Shahdeo, Love Jihad, Ranjit Kumar Kohli, Rakibul Hasan, Mahua Manjhishooter
ന്യൂഡല്‍ഹി: (www.kvartha.com 27.08.2014) ദേശീയ ഷൂട്ടിംഗ് താരം താര സഹദേവിന്റെ ഭര്‍ത്താവ് രഞ്ജിത് കുമാര്‍ കോഹ്ലിയെ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നുമാണിയാളെ അറസ്റ്റുചെയ്തത്. ഭാര്യയെ ഇസ്ലാമിലേയ്ക്ക് മതം മാറ്റാനായി ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

റക്കീബുല്‍ ഹസനെന്നാണ് രഞ്ജിത് കുമാറിന്റെ യഥാര്‍ത്ഥ പേരെന്ന് താര പറയുന്നു. ഗുരുതര ആരോപണങ്ങളാണ് താര ഭര്‍ത്താവിനെതിരെ ഉന്നയിക്കുന്നത്. ആദ്യ രാത്രിയിലാണ് ഭര്‍ത്താവ് മുസ്ലീമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിക്കാനായി കൊടിയ പീഡനത്തിനിരയാക്കി.
മുറിയില്‍ ഒരു മാസത്തോളം പൂട്ടിയിട്ടു. ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു. മര്‍ദ്ദിച്ച് അവശയാക്കിയെന്നും അവര്‍ പറഞ്ഞു. മാത്രമല്ല താര എന്ന പേരുമാറ്റി സാറ എന്നാക്കിയെന്നും അവര്‍ പരാതിയില്‍ പറയുന്നു.

Tara Shahdeo, Love Jihad, Ranjit Kumar Kohli, Rakibul Hasan, Mahua Manjhishooterതാരയുടെ ശരീരത്തില്‍ മര്‍ദ്ദത്തിന്റെ പാടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. 2014 ജൂലൈ 7നായിരുന്നു താരയുടേയും രഞ്ജിത് കുമാറിന്റേയും വിവാഹം. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്.
രഞ്ജിതിനെകൂടാതെ അയാളുടെ മാതാവിനേയും പോലീസ് അറസ്റ്റുചെയ്തതായാണ് റിപോര്‍ട്ട്.

SUMMARY: New Delhi: Ranjit Kumar Kohli, husband of national level shooter Tara Shahdeo was arrested on Tuesday from Delhi for allegedly assaulting her because of her refusal to convert to Islam.

Keywords: Tara Shahdeo, Love Jihad, Ranjit Kumar Kohli, Rakibul Hasan, Mahua Manjhishooter


Post a Comment