Follow KVARTHA on Google news Follow Us!
ad

ഹിജാബ് ധരിച്ചതിന് സൗദി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു

ഹിജാബ് ധരിച്ചതിന്റെ പേരില്‍ സൗദി വിദ്യാര്‍ത്ഥിനിയെ ഒരുസംഘം കുത്തിക്കൊന്നു. ലണ്ടനിലെ എസെക്‌സ് London, Saudi Arabia, Student, Killed, World, Muslim student murdered in UK for hijab
ലണ്ടന്‍: (www.kvartha.com 17.08.2014) ഹിജാബ് ധരിച്ചതിന്റെ പേരില്‍ സൗദി വിദ്യാര്‍ത്ഥിനിയെ ഒരുസംഘം കുത്തിക്കൊന്നു. ലണ്ടനിലെ എസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ നഹീദ് അല്‍മീനി (31)യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 52 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴുത്തിലും, തലയിലുമായി 16 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു. അക്രമി സംഘം ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. ഈ വര്‍ഷം ഗവേഷണം അവസാനിക്കാനിരിക്കെയാണ് നഹീദിന്റെ മരണം.

കൊല്ലപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് വിദ്യാര്‍ത്ഥിനി ഒറ്റയ്ക്ക് നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് സഞ്ചരിക്കരിക്കുന്നത് പോലീസ് വിലക്കിയിരുന്നതായും വിവിധ റിപോര്‍ട്ടുകളില്‍ പറയുന്നു.

നഹീദിന്റെ മൃതദേഹം പിന്നീട് സൗദിയിലേക്ക് കൊണ്ട് പോയി ഖബറടക്കി. വന്‍ ജനക്കൂട്ടമാണ് ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തത്. ഇസ്ലാം മതാചാരങ്ങള്‍ക്കെതിരെ യു.കെയില്‍ വലിയ അക്രമങ്ങളാണ് നടന്നുവരുന്നത്. ഇതിനെതിരെ പ്രതിഷേധവും നടന്നുവരുന്നുണ്ട്.

WATCH VIDEO





ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

London, Saudi Arabia, Student, Killed, World, Muslim student murdered in UK for hijab


Keywords: London, Saudi Arabia, Student, Killed, World, Muslim student murdered in UK for hijab.

Post a Comment