Follow KVARTHA on Google news Follow Us!
ad

മുഖത്ത് 453 ആഭരണങ്ങളും തലയില്‍ കൊമ്പുമായെത്തിയ യുവാവിനെ ദുബൈയിൽ നിന്ന് തിരിച്ചയച്ചു

Dubai, Gulf, Youth, Authorities at മുഖം നിറയെ ആഭരണങ്ങളും തലയില്‍ കൊമ്പ് പോലെയുള്ള രണ്ട് മുഴകളുമായി ദുബൈ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ജര്‍മന്‍ Dubai International Airport, German national, Rolf Buchholz, Flight, Come, Preventing, Entering, Country, According, Report, Emarat Al Youm.
ദുബൈ: (www.kvartha.com 17.08.2014) മുഖം നിറയെ ആഭരണങ്ങളും തലയില്‍ കൊമ്പ് പോലെയുള്ള രണ്ട് മുഴകളുമായി ദുബൈ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ജര്‍മന്‍ പൗരനെ വിമാനത്താനളത്തില്‍ തടഞ്ഞു. ഒടുവില്‍ രാജ്യത്ത് നിന്ന് പറഞ്ഞു വിട്ടു. ജര്‍മന്‍ കാരനായ റോള്‍ഫ് ബുച്ചൂള്‍സിനെയാണ് ദുബൈയില്‍ പ്രവേശനം നിഷേധിച്ചത്.

ഇംറാത് അല്‍ യൗം റിപോര്‍ട്ട് പ്രകാരം റോള്‍ഫിനെ തുര്‍ക്കിയിലേക്കാണ് പറഞ്ഞ് വിട്ടത്. 453 ദ്വാരങ്ങളില്‍ വിവിധ ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്ന റോള്‍ഫിന്റെ നെറ്റിയില്‍ മൂരിക്കുട്ടന്റെ കൊമ്പ് പോലെ രണ്ട് കൊമ്പും ഉണ്ട്. കാഴ്ചയില്‍ തന്നെ ഭീകരത തോന്നിക്കുന്ന രൂപമാണ് ഇദ്ദേഹത്തിന്റേത്.

വിമാനത്താവള ജീവനക്കാര്‍ റോള്‍ഫിനെ കണ്ടപ്പോല്‍ ഭയന്ന് പോയതായി റിപോര്‍ട്ടുണ്ട്. ദുബൈയിലെ ഒരു നിശാ ക്ലബില്‍ പ്രദര്‍ശന പരിപാടിക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ലോകമാസകലം ഇദ്ദേഹം ഇത്തരം പരിപാടികല്‍ അവതരിപ്പിച്ചതായി പറയുന്നു. റോള്‍ഫിന്റെ കണ്‍പോളകളിലും മൂക്കിലും ചുണ്ടിലും കാതിലുമൊക്കെ ദ്വാരങ്ങളുണ്ടാക്കി ആഭരണങ്ങള്‍ പിടിപ്പിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഈച്ചകള്‍ വന്നിരുന്നതാണെന്നേ തോന്നൂ.

ആകെ 453 ദ്വാരങ്ങളിലായാണ് ആഭരണങ്ങള്‍ പിടിപ്പിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ഇദ്ദേഹം പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖത്തിന്റെ ഷേപ്പ് മാറ്റിയിട്ടുണ്ട്.






Keywords: Dubai, Gulf, Youth, Authorities at Dubai International Airport, German national, Rolf Buchholz, Flight, Come, Preventing, Entering, Country, According, Report, Emarat Al Youm. 

Post a Comment