Follow KVARTHA on Google news Follow Us!
ad

ഷീലാ ദീക്ഷിത് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു. ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് ഷീലാ ദീക്ഷിത് New Delhi, BJP, President, Politics, UPA, National,
ഡെല്‍ഹി: (www.kvartha.com 26.08.2014) കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു. ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് ഷീലാ ദീക്ഷിത് രാജിവെച്ചിരിക്കുന്നത്. ഷീലാ ദീക്ഷിതിനെ സ്ഥലം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നു. രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി , ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി ഷീല ദീക്ഷിത് 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയിരുന്നു.

മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയിലുള്ള അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും,  കേരളത്തില്‍ തുടരാനാണ് തനിക്കു താല്‍പര്യമെന്നും കൂടിക്കാഴ്ചയില്‍ ഷീലാ ദീക്ഷിത്  അറിയിച്ചിരുന്നു. എന്നാല്‍ ഒന്നുകില്‍ രാജിവെച്ചൊഴിയണം അല്ലെങ്കില്‍ മറ്റു സംസ്ഥാനത്തേക്ക് പോകാന്‍ തയ്യാറാകണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് അധികാരത്തിലെത്തിയ ഉടന്‍  രാജിവെക്കാന്‍ എന്‍ ഡി എ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.  യു പി എ സര്‍ക്കാര്‍ നിയമിച്ച എട്ട് ഗവര്‍ണര്‍മാര്‍ക്കാണ് ഇപ്പോള്‍ പദവി നഷ്ടമായിരിക്കുന്നത്. മിസോറാമിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ശങ്കരനാരായണന്‍ നേരത്തെ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: മഞ്ചേശ്വരം ഗവ. ആശുപത്രിയെ എം.എല്‍.എ. തിരിഞ്ഞുനോക്കുന്നില്ല; സര്‍വ്വകക്ഷി ബ്ലോക്ക് പ്രസിഡന്റിന് 'സമന്‍സ്' നല്‍കി

Keywords: Kerala governor Sheila Dikshit resigns, New Delhi, BJP, President, Politics, UPA, National.

Post a Comment