Follow KVARTHA on Google news Follow Us!
ad

അനന്തമൂര്‍ത്തിക്ക് അന്ത്യാഞ്ജലി

പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തിhospital, Treatment, Doctor, Holidays, Narendra Modi, Prime Minister, Gujarat, Clash, National,
ബംഗളൂരു: (www.kvartha.com 23.08.2014) പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി (82)ക്ക് അന്ത്യാഞ്ജലി. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച നടക്കും.

രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച  പുലര്‍ച്ചെ  മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ ഡയാലിസിസ് നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനന്തമൂര്‍ത്തിയോടുള്ള ആദരസൂചകമായി കര്‍ണാടക സര്‍ക്കാര്‍ ശനിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എംജി സര്‍വകലാശാല വൈസ്ചാന്‍സലറായിരുന്ന അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകലാശാലക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസിനും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.  'സംസ്‌കാര', 'ഭാരതീപുര', 'അവസ്ഥ' തുടങ്ങിയ നോവലുകളും എട്ടോളം ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും ഒരു നാടകവും ഏതാനും ലേഖന സമാഹാരങ്ങളും അനന്തമൂര്‍ത്തിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതില്‍ 'ഭാരതിപുര' 2012ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉള്‍പ്പെട്ടിരുന്നു. കന്നഡ സാഹിത്യത്തിലെ കുലപതിയായ അനന്തമൂര്‍ത്തി 1970ല്‍ മൈസൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു.

1987ല്‍ കേരളാ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായും ചുമതല വഹിച്ചിട്ടുണ്ട്. 1994ല്‍ രാജ്യം അദ്ദേഹത്തെ ജ്ഞാനപീഠ പുരസ്‌കാരം നല്‍കി ആദരിച്ചു. 1998ല്‍ പത്മവിഭൂഷനും 2011ല്‍ ദ ഹിന്ദു ലിറ്റററി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2012ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊല്‍ക്കത്ത അദ്ദേഹത്തിന് ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.  നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടുമെന്ന അനന്തമൂര്‍ത്തിയുടെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇതേതുടര്‍ന്ന് മോഡി പ്രധാനമന്ത്രിയായതിന് പിന്നാലെ ബി ജെ പി പ്രവര്‍ത്തകര്‍ അനന്തമൂര്‍ത്തിക്ക് രാജ്യം വിടാനുള്ള പണം പിരിച്ച് നല്‍കുകയും ചെയ്തു. ഇതെല്ലാം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് അദ്ദേഹം ഗുജറാത്ത് കലാപമുള്‍പെടെയുള്ള വര്‍ഗീയ കലാപങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നരേന്ദ്രമോഡിയെ പോലുള്ള ഒരാള്‍ അധികാരത്തില്‍ വരുന്നതിനെതിരെ ഉള്ള വൈകാരിക പ്രതികരണമായിരുന്നു താന്‍ നടത്തിയതെന്നും മോഡിക്കെതിരെയുള്ള നിലപാട് തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കുഡ്‌ലുവിലെ അക്രമം: 5 പേര്‍ കസ്റ്റഡിയില്‍, നെല്ലിക്കുന്നില്‍ വീടിന് നേരെ കല്ലേറ്, പോലീസ് ജാഗ്രതയില്‍

Keywords: Jnanpith award winner UR Ananthamurthy passes away, Hospital, Treatment, Doctor, Holidays, Narendra Modi, Prime Minister, Gujarat, Clash, National.

Post a Comment