Follow KVARTHA on Google news Follow Us!
ad

കെയ്‌റോയില്‍ നിന്ന് പ്രതിനിധികളെ മടക്കി വിളിച്ചു; ഇസ്രായേല്‍ ഗാസയില്‍ ആക്രമണം പുനരാരംഭിച്ചു

ഗാസയില്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. ചൊവ്വാഴ്ച ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചു Gaza Strip, Palestinian people, Ceasefire, Hamas, Israel, 2014 Israel-Gaza conflict
ഗാസ സിറ്റി: (www.kvartha.com 20.08.2014) ഗാസയില്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. ചൊവ്വാഴ്ച ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചു. ഗാസയില്‍ നിന്ന് മൂന്ന് റോക്കറ്റുകള്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി വന്നതിനാലാണ് ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രായേല്‍ പറയുന്നു.

കൂടാതെ കെയ്‌റോയിലുള്ള പ്രതിനിധികളെ ഇസ്രായേല്‍ മടക്കിവിളിച്ചു. ഗാസയില്‍ നിന്ന് ഹമാസ് മൂന്ന് റോക്കറ്റുകള്‍ തൊടുത്ത മൂന്ന് റോക്കറ്റുകള്‍ ബീര്‍ ഷവ, നെറ്റിവോട്ട് എന്നിവിടങ്ങളില്‍ പതിച്ചതായി ഇസ്രായേല്‍ പ്രതിരോധ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു.
ചൊവ്വാഴ്ച നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിക്കല്‍ അവസാനത്തേതാണെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു.

ഓരോ സെക്കന്റുകളും അവസരങ്ങളും ചര്‍ച്ച വിജയിപ്പിക്കാനാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. നയതന്ത്രപ്രതിനിധികളില്‍ വലിയൊരു വിഭാഗം പേരും വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്ക് പഴി ഏല്‍ക്കാതിക്കാന്‍ ഈജ്പിതിന്റെ അപേക്ഷ ഞങ്ങള്‍ സ്വീകരിക്കുകയായിരുന്നു ഹമാസ് വക്താവ് ഇസ്സത്ത് അല്‍ റിഷ്‌ക് പറഞ്ഞു.
Gaza Strip, Palestinian people, Ceasefire, Hamas, Israel, 2014 Israel-Gaza conflict

SUMMARY: Gaza City: Even as the negotiators from both the sides struggled to make last-ditch efforts to agree on a longer-term truce, the extended ceasefire was violated on Tuesday as Israel reported that three rockets were fired from Gaza .

Keywords: Gaza Strip, Palestinian people, Ceasefire, Hamas, Israel, 2014 Israel-Gaza conflict

Post a Comment