Follow KVARTHA on Google news Follow Us!
ad

ജമ്മുകശ്മീര്‍ വിഷയത്തില്‍ വിഘടനവാദികള്‍ ഇടപെടണ്ട: മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.kvartha.com 21.08.2014) ജമ്മുകശ്മീര്‍ തര്‍ക്ക വസ്തുവാണെന്നും അതിന് അവകാശമുന്നയിക്കാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മാത്രമേ അവകാശമുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍. India, Pakistan, Jammu and Kashmir, Narendra Modi, NDA govt, Abdul Basit
ന്യൂഡല്‍ഹി: (www.kvartha.com 21.08.2014) ജമ്മുകശ്മീര്‍ തര്‍ക്ക വസ്തുവാണെന്നും അതിന് അവകാശമുന്നയിക്കാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മാത്രമേ അവകാശമുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ വിഘടനവാദികള്‍ ഇടപെടണ്ട.  കശ്മീര്‍ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തിയ പാക് നടപടിയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ.

പാക്കിസ്ഥാന്റെ നടപടി സിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും എതിരാണെന്നും ഇന്ത്യ വ്യക്തമാക്കി.

ജമ്മു കശ്മീര്‍ വിഷയത്തില്‍ സമാധാനപരമായി ചര്‍ച്ച നടത്താമെന്ന് പാക്കിസ്ഥാന്‍ ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പാക്കിസ്ഥാന്റെ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ മുംബൈ ആക്രമണത്തിന് ശേഷം നമുക്കറിയാം ഈ ഉറപ്പുകള്‍ക്കൊന്നും യാതൊരു അര്‍ത്ഥവുമില്ലെന്ന് വിദേശ കാര്യ വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു.

India, Pakistan, Jammu and Kashmir, Narendra Modi, NDA govt, Abdul Basitഅതേസമയം കശ്മീര്‍ വിഷയത്തില്‍ വിഘടവാദി നേതാക്കളുമായി ചര്‍ച്ച തുടരുമെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് വ്യക്തമാക്കി.

SUMMARY:
New Delhi: India on Tuesday hit back at Pakistan's contention that the talking to separatists was the bottom-line for talks between the two countries was to engage all stakeholders.

Keywords: India, Pakistan, Jammu and Kashmir, Narendra Modi, NDA govt, Abdul Basit

Post a Comment