Follow KVARTHA on Google news Follow Us!
ad

പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ സിംഗിള്‍ Kochi, Allegation, Students, Case, Kerala,
കൊച്ചി: (www.kvartha.com 27.08.2014)പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാരിനെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് രൂക്ഷവിമര്‍ശനം നടത്തിയത്. പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട പല നടപടി ക്രമങ്ങളും അനാവശ്യവും ധൃതിപിടിച്ചതുമായിരുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെന്നും ഹൈക്കോടതി വിലയിരുത്തി.

അതേസമയം സിംഗിള്‍ ബെഞ്ചിന്റെ വിധിയെ അഡ്വക്കേറ്റ് ജനറല്‍ ശക്തമായി എതിര്‍ത്തു. ഇടക്കാല സ്‌റ്റേ അനുവദിക്കാന്‍ സിംഗിള്‍ ബെഞ്ച് അനാവശ്യ തിടുക്കം കാട്ടിയെന്നും സ്‌റ്റേ അനുവദിച്ചതോടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ  ക്രമക്കേട് വരുത്തി തീര്‍ത്തെന്ന പ്രതീതിക്ക് ഇത് ഇടയാക്കിയെന്നും എ.ജി പറഞ്ഞു.

ഇക്കാര്യത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ മറികടന്നെന്നും അത് എന്ത് അടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനങ്ങളും  നിഷ്ഫലമായിരുന്നു. മാത്രമല്ല, സര്‍ക്കാര്‍ അധികമായി അനുവദിച്ച ബാച്ചുകള്‍ സ്‌റ്റേ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് വിധി എണ്‍പതിനായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. അതേസമയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

High court criticizes government on plus two issue, Kochi, Allegation, Students,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബേവിഞ്ച വെടിവെപ്പ്: രണ്ടാം പ്രതി മനീഷ് ഷെട്ടിയെ ബാംഗ്ലൂര്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടെത്തിച്ചു

Keywords: High court criticizes government on plus two issue, Kochi, Allegation, Students, Case, Kerala.

Post a Comment