Follow KVARTHA on Google news Follow Us!
ad

തെക്കന്‍ കേരളത്തില്‍ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

സംസ്ഥാനത്ത് തെക്കന്‍ കേരളത്തില്‍ കനത്തമഴ. വെള്ളിയാഴ്ച ഉച്ചമുതല്‍ തുടങ്ങിയ Kozhikode, Rain, Thiruvananthapuram, Pathanamthitta, Kollam, District Collector, Holidays, Education, Kerala,
കോഴിക്കോട്: (www.kvartha.com 23.08.2014) സംസ്ഥാനത്ത് തെക്കന്‍ കേരളത്തില്‍ കനത്തമഴ. വെള്ളിയാഴ്ച ഉച്ചമുതല്‍ തുടങ്ങിയ കനത്തമഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ മഴ കനത്ത നാശനഷ്ടമാണ് വരുത്തിയത്. തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉഴമക്കലില്‍ സ്വദേശി തങ്കപ്പന്‍ ആചാരി(62) ആണ് മരിച്ചത്.

കോഴിക്കോട് താമരശ്ശേരി ചുരം ഒന്നാം വളവില്‍ ഉരുള്‍ പൊട്ടലുമുണ്ടായി. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജില്ലാ കലക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കല്ലാര്‍ ബോണക്കാട്, പെന്‍മുടി ഉള്‍പ്പെടെ എട്ടോളം പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇൗ മേഖലയിലെ  ഗതാഗത സംവിധാനം  പൂര്‍ണമായും നിലച്ചു. ശക്തമായ ഉരുള്‍പൊട്ടല്‍ ഭീക്ഷണിയെ തുടര്‍ന്ന് മലയോരപ്രദേശത്തെ പല സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. വിതുരയില്‍ സ്‌കൂളില്‍ പോയ 34 കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. സംസ്ഥാനത്തെ തീരദേശമേഖലകള്‍ കടലാക്രമണ ഭീക്ഷണി നേരിടുകയാണ്.

പത്തനംതിട്ടയിലെ കൊക്കംതൊട്ടില്‍ 50 ഓളം കരാര്‍ തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായും റിപോര്‍ട്ടുണ്ട്. വാമനപുരം പുഴ കര കവിഞ്ഞൊഴുകുന്നു. നെയ്യാര്‍ ഡാം തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലോട് മങ്കയം ഇടിഞ്ഞാല്‍ മേഖലയിലും മണ്ണിടിച്ചിലുണ്ടായി.

മഴയത്തെുടര്‍ന്നു കൊല്ലം കുന്നത്തുര്‍ പോരുവഴി ഇരുമ്പുമഠം കോളനിയിലെ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുനലൂരില്‍ വീടു തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളംകയറി.പത്തനംതിട്ട ജില്ലയിലും മഴ ശക്തമായി കോന്നി വെള്ളപ്പാറയിലും ഉരുള്‍പൊട്ടലുണ്ടായി. പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകള്‍ നിറഞ്ഞു കവിഞ്ഞു. കോട്ടയം ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടലുണ്ടായി.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരഘട്ടത്തെ നേരിടാന്‍ കേന്ദ്ര ദുരന്തനിവാരണസേനയുടെ സേവനം ലഭ്യമാണെന്ന് ദുരന്തനിവാരണ അതോററ്റി അറിയിച്ചു. സംസ്ഥാനത്ത് 92 ന്‌ശേഷം ഉണ്ടാകുന്ന കനത്തമഴയാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Kozhikode, Rain, Thiruvananthapuram, Pathanamthitta, Kollam, District Collector, Holidays,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ന്യൂസിലാന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ച സീനത്തിന്റെ മൃതദേഹം ഖബറടക്കി

Keywords: Kozhikode, Rain, Thiruvananthapuram, Pathanamthitta, Kollam, District Collector, Holidays, Education, Kerala.

Post a Comment