Follow KVARTHA on Google news Follow Us!
ad

മരിച്ചെന്ന് കരുതിയ എ.എ.പി. പ്രവര്‍ത്തകനെ ബാംഗ്ലൂരില്‍ ജീവനോടെ കണ്ടെത്തി

നോയിഡ: (www.kvartha.com 27.08.2014) മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച ആം ആദ്മി പ്രവര്‍ത്തകനെ ബാംഗ്ലൂരില്‍ ജീവനോടെ കണ്ടെത്തി. Chandra Mohan Sharma, Aam Aadmi Party, AAP, RTI activist, Bangalore, Nepal, Karnataka, Noida police, Greater Noida
നോയിഡ: (www.kvartha.com 27.08.2014) മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച ആം ആദ്മി പ്രവര്‍ത്തകനെ ബാംഗ്ലൂരില്‍ ജീവനോടെ കണ്ടെത്തി. ചന്ദ്രമോഹന്‍ ശര്‍മ്മയെന്നയാളെയാണ് ബാംഗ്ലൂരില്‍ കണ്ടെത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഗേറ്റര്‍ നോയിഡയില്‍ ചന്ദ്രമോഹന്റെ കാറിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ചന്ദ്രമോഹന്റേതാണെന്ന നിഗമനത്തിലായിരുന്നു പോലീസ്.

എന്നാല്‍ സംഭവത്തിന് ശേഷം ചന്ദ്രമോഹനെ നേപ്പാളില്‍ കണ്ടുവെന്ന ചിലരുടെ മൊഴികള്‍ പോലീസില്‍ സംശയം ജനിപ്പിച്ചു. മാത്രമല്ല, ചന്ദ്രമോഹന് മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യയും പോലീസിനെ അറിയിച്ചു. ഇതോടെ ചന്ദ്രമോഹനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

 Chandra Mohan Sharma, Aam Aadmi Party, AAP, RTI activist, Bangalore, Nepal, Karnataka, Noida police, Greater Noida
നേപ്പാളിലും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും കര്‍ണാടകയിലും അന്വേഷണത്തിനായി സംഘങ്ങളെ അയച്ചു. കൂടാതെ ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് നിരീക്ഷണത്തിലാക്കി. ഇതിനിടയില്‍ ബാംഗ്ലൂരില്‍ വെച്ച് ചന്ദ്രമോഹനെ പോലീസ് പിടികൂടി. 38കാരനായ ചന്ദ്രമോഹനെ പോലീസ് അറസ്റ്റുചെയ്തു.

ചന്ദ്രമോഹന്റെ കാറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണിപ്പോള്‍ പോലീസ്.

SUMMARY:
Noida: Aam Aadmi Party member Chandra Mohan Sharma, who was found 'burnt to death' in his car in Greater Noida three months ago, has been caught alive.

Keywords: Chandra Mohan Sharma, Aam Aadmi Party, AAP, RTI activist, Bangalore, Nepal, Karnataka, Noida police, Greater Noida

2 comments

  1. പണ്ടൊരു സൂമാര കുറുപ്പ് കേരളത്തില്‍ ഉണ്ടായിരുന്നു.....ബാക്കി കഥ നമ്മുടെ നാണം കെട്ട പോലിസ് പറയട്ടെ!
  2. അഴിമതിക്ക് കേസ് ഉള്ള ഈ സ്ത്രീയെ ഗവര്‍ണര്‍ ആക്കിയവനെ ചവിട്ടണം!