Follow KVARTHA on Google news Follow Us!
ad

100 രൂപ നിരക്കില്‍ എയര്‍ ഇന്ത്യ ടിക്കറ്റുകള്‍

ന്യൂഡല്‍ഹി: (www.kvartha.com 27.08.2014) ഇതിനേക്കാള്‍ വലിയ നിരക്കിളവ് ഇനി പ്രഖ്യാപിക്കാനില്ല.New Delhi, Air India, 100 Rs, Ticket rate, Air India Day
ന്യൂഡല്‍ഹി: (www.kvartha.com 27.08.2014) ഇതിനേക്കാള്‍ വലിയ നിരക്കിളവ് ഇനി പ്രഖ്യാപിക്കാനില്ല. 500 രൂപ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭിച്ചിരുന്ന കാലത്തിനും ഇനി വിട. വെറും 100 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്താണ് എയര്‍ ഇന്ത്യ സാധാരണക്കാരെപോലും ഞെട്ടിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ വാര്‍ഷീക ആഘോഷം പ്രമാണിച്ചാണ് ഈ നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് 'എയര്‍ ഇന്ത്യ ദിനം'. ബുധനാഴ്ച മുതല്‍ തന്നെ പുതിയ നിരക്കില്‍ ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റുകള്‍ക്ക് നികുതി ഈടാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ടിക്കറ്റ് വില്പന ആഗസ്റ്റ് 31ന് അവസാനിക്കും. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെ മാത്രമേ 100 രൂപ നിരക്കിലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകൂ.

2007 ആഗസ്റ്റ് 27നാണ് എയര്‍ ഇന്ത്യ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി കൂടിച്ചേര്‍ന്നത്. ഈ ദിനമാണ് എയര്‍ ഇന്ത്യ ദിനമായി കമ്പനി ആഘോഷിക്കുന്നത്.

കഴിഞ്ഞ ദിവസം എയര്‍ ഏഷ്യ ഇന്ത്യ 600 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു.
New Delhi, Air India, 100 Rs, Ticket rate, Air India Day

SUMMARY: New Delhi: Probably flying will never be cheaper than this.

Keywords: New Delhi, Air India, 100 Rs, Ticket rate, Air India Day



Post a Comment