Follow KVARTHA on Google news Follow Us!
ad

2ജി സ്‌പെക്ട്രം കേസില്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് New Delhi, CBI, Court, Police, Arrest, Minister, Daughter, Corruption, National,
ഡെല്‍ഹി: (www.kvartha.com 20.08.2014) 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം. ഡെല്‍ഹി സി ബി ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. എണ്‍പത്തിയഞ്ച്കാരിയായ ദയാലു എമ്മാളിന് അള്‍ഷിമേഴ്‌സ് രോഗവും അംനേഷ്യയും അലട്ടുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയുടേയും ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ  കനിമൊഴിയുടേയും ജാമ്യാപേക്ഷ കോടതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍  അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

2008 ല്‍ രാജ ടെലികോം മന്ത്രിയായിരുന്ന അവസരത്തില്‍  2 ജി ലൈസന്‍സ് അനുവദിക്കുന്നതിന് 200 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് മൂവരേയും പോലീസ് അറസ്റ്റ് ചെയ്തത്. മൊത്തം 19 പേരാണ് കുറ്റപത്രത്തില്‍ ഉള്‍പെട്ടിട്ടുള്ളത്.

2G scam: Karunanidhi's wife Dayalu Ammal gets bail, New Delhi, CBI, Court, Police,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Keywords: 2G scam: Karunanidhi's wife Dayalu Ammal gets bail, New Delhi, CBI, Court, Police, Arrest, Minister, Daughter, Corruption, National.

Post a Comment