Follow KVARTHA on Google news Follow Us!
ad

പെരുന്നാള്‍ ദിനത്തില്‍ കറാച്ചി കടലില്‍ 23 പേര്‍ മുങ്ങിമരിച്ചു

കറാച്ചി: (www.kvartha.com 01.08.2014) പെരുന്നാള്‍ ദിനത്തില്‍ പാക് നഗരമായ കറാച്ചിയിലെ പ്രക്ഷുബ്ധമായ കടലില്‍ 23 പേര്‍ മുങ്ങിമരിച്ചു. Karachi, Drowned, Dead, Sea, Eid Ul Fitr
കറാച്ചി: (www.kvartha.com 01.08.2014) പെരുന്നാള്‍ ദിനത്തില്‍ പാക് നഗരമായ കറാച്ചിയിലെ പ്രക്ഷുബ്ധമായ കടലില്‍ 23 പേര്‍ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയവരാണ് കടലിലിലെ ഭീമന്‍ തിരകളില്‍ പെട്ടത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് നിലനിന്നിരുന്നുവെങ്കിലും ജനങ്ങള്‍ മുന്നറിയിപ്പ് പാടെ അവഗണിക്കുകയായിരുന്നു.

ബീച്ചുകളിലേയ്ക്കുള്ള ജനങ്ങളുടെ ഒഴുക്ക് തടയാന്‍ ബീച്ചിലേയ്ക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചു. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് പാക്കിസ്ഥാനില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ സാധാരണക്കാര്‍ അവധിദിവസങ്ങളില്‍ ബീച്ചുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

Karachi, Drowned, Dead, Sea, Eid Ul Fitrഹെലികോപ്റ്ററുകളുടെ സഹായത്തോടെ സൈന്യം മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

SUMMARY: Karachi: At least 23 bathers drowned in rough seas off Pakistan’s biggest city Karachi, after defying a ban on swimming during the monsoon season officials said on Thursday.

Keywords: Karachi, Drowned, Dead, Sea, Eid Ul Fitr

Post a Comment