Follow KVARTHA on Google news Follow Us!
ad

കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ Kottayam, Thrissur, Injured, Medical College, hospital, Treatment, Thiruvananthapuram, Police, Kerala,
കോട്ടയം: (www.kvartha.com 27.08.2014)കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ കൈവരിയില്ലാത്ത മണിപ്പുഴ പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിയുകയായിരുന്നു. തൃശൂര്‍ വില്ലടം സ്വദേശികളായ ബിന്‍സി(32),ബിന്‍സിയുടെ അമ്മായി, ഷാജി(40),ഭാര്യ വിജയകുമാരി(30),മകള്‍ അമൃത(16), പ്രഭാകരന്‍(60),ഭാര്യ അജിത(55),മകന്‍ പ്രശാന്ത്(29), യദുകൃഷ്ണന്‍(10)എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോട്ടയം മണിപ്പുഴ പാലത്തിന് സമീപം തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് കാറാണ്  അപകടത്തില്‍ പെട്ടത്.തിരുവനന്തപുരത്തു നിന്ന് തൃശൂരിലേയ്ക്ക് പോകുകയായിരുന്ന കാര്‍  മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ്  തോട്ടിലേയ്ക്ക് മറിഞ്ഞത്.

ഡോര്‍ അടഞ്ഞുപോയതിനാല്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ കുട്ടികളുള്‍പ്പെടെയുള്ളവര്‍ ശ്വാസം മുട്ടിയിരിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞെത്തിയ ചിങ്ങവനം പോലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

Kottayam, Thrissur, Injured, Medical College, Hospital, Treatment, Thiruvananthapuram,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kottayam, Thrissur, Injured, Medical College, Hospital, Treatment, Thiruvananthapuram, Police, Kerala.

Post a Comment