Follow KVARTHA on Google news Follow Us!
ad

ഇസ്ലാമിനെ പുണര്‍ന്നതിന്റെ പിറ്റേന്ന് യുവതി മരിച്ചു

അബൂദാബി: (www.kvartha.com 23.07.2014) ഇസ്ലാം മതം സ്വീകരിച്ചതിന്റെ പിറ്റേന്ന് യുവതി മരിച്ചുIslam, Muslim, Abu Dhabi, Patient, Cancer,
അബൂദാബി: (www.kvartha.com 23.07.2014) ഇസ്ലാം മതം സ്വീകരിച്ചതിന്റെ പിറ്റേന്ന് യുവതി മരിച്ചു. അര്‍ബുദ രോഗിയായ യുവതി ചികില്‍സയില്‍ കഴിയുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഇസ്ലാം മതം സ്വീകരിച്ചത്. മാസങ്ങളായി രോഗശയ്യയിലായിരുന്നു യുവതി. രോഗം മൂര്‍ച്ഛിച്ചതിനാല്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും അര്‍ബുദം പടര്‍ന്നിരുന്നു.

യുവതി മരിക്കുന്നതിന്റെ തലേന്നാണ് ഭര്‍ത്താവ് അബൂദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റിലേയ്ക്ക് വിളിച്ച് ഒരു കാര്യം ആവശ്യപ്പെട്ടത്. ഭാര്യയ്ക്ക് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെന്നും മതം മാറ്റത്തിന്റെ ആചാരങ്ങള്‍ അറിയാവുന്ന ഒരു വനിതയെ ആശുപത്രിയിലേയ്ക്ക് അയക്കണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്.

പിറ്റേന്ന് തന്നെ ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാരി യുവതിയുടെ സമീപമെത്തി, മത പരിവര്‍ത്തനം നടത്തി. പിറ്റേന്ന് ഡിപാര്‍ട്ട്‌മെന്റിലെത്തിയ ഭര്‍ത്താവ് ജീവനക്കാരിയോട് ഭാര്യ മരിച്ച വിവരം അറിയിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുസ്ലീമായ യുവാവിനെ യുവതി വിവാഹം കഴിച്ചത്. വിവാഹിതയായിരുന്നുവെങ്കിലും യുവതി തന്റെ മതവിശ്വാസവുമായാണ് അടുത്ത നാള്‍ വരെ മുന്നോട്ടുപോയത്.

മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിക്ക് അര്‍ബുദ ബാധ കണ്ടെത്തിയത്. ഇതിനിടയില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന ആഗ്രഹം യുവതിക്കുണ്ടായി. ഭര്‍ത്താവിനെ ഇക്കാര്യമറിയിക്കുകയും ചെയ്തു. ഭര്‍ത്താവ് അവളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Islam, Muslim, Abu Dhabi, Patient, Cancer

SUMMARY: A woman who had stuck to her religion despite her marriage to a Muslim finally decided to convert to Islam while she was in hospital in Abu Dhabi having treatment for cancer.

Keywords: Islam, Muslim, Abu Dhabi, Patient, Cancer.

Post a Comment