Follow KVARTHA on Google news Follow Us!
ad

റേഷന്‍ മാഫിയയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം (കോടതി ഇടപെട്ടപ്പോള്‍)

റേഷന്‍ കടകളില്‍ എത്തേണ്ട അരിയും ഗോതമ്പും വഴിതിരിഞ്ഞ് പൊതുവിപണിയില്‍ എത്തുന്നതിലെ കള്ളക്കള്ളികളെക്കുറിച്ച് Ration Shop, Rice, Cheating, Complaint, Mafia, Vigilance, Employee, Vigilance probe against ration Mafia.
Part 1

Special Correspondent

തിരുവനന്തപുരം: (www.kvartha.com 26.07.2014) റേഷന്‍ കടകളില്‍ എത്തേണ്ട അരിയും ഗോതമ്പും വഴിതിരിഞ്ഞ് പൊതുവിപണിയില്‍ എത്തുന്നതിലെ കള്ളക്കള്ളികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. തുടക്കം ആലപ്പുഴ ജില്ലയിലാണ്. പക്ഷേ, കേരളമാകെ ശൃംഖലയുള്ള വമ്പന്‍ മാഫിയയുടെ വേരുകള്‍ തേടിത്തുടങ്ങുകയാണ് ഈ അന്വേഷണത്തിലൂടെ. കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ്. സോമന്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്.

ചേര്‍ത്തല താലൂക്ക് റേഷന്‍ സംരക്ഷണ സമിതിയുടെ ഹര്‍ജി പരിഗണിച്ചാണു വിധി. പൊതുവിതരണ രംഗത്തെ ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തി പലവട്ടം പലവഴിക്ക് നടത്തിയ ശ്രമങ്ങള്‍ ഫലം കാണാതെ വന്നപ്പോഴാണ് സമിതി സെക്രട്ടറി ടി.ജെ. മോന്‍സി കോടതിയെ സമീപിച്ചത്. ഈ മാസം രണ്ടിന് കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 31നു മുമ്പ് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പിക്കണം.

അന്വേഷണവും കണ്ടെത്തലുകളും തുടര്‍നടപടികളുമാണു പ്രധാനം, വാര്‍ത്തയല്ല എന്ന് സമിതി തീരുമാനിച്ചതുകൊണ്ട് ഈ വിധി ഇതുവരെ വാര്‍ത്തയായില്ല. 'ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്, ക്രമക്കേടുകള്‍ പുറത്തുവരുമെന്നും അത് സംസ്ഥാനതലത്തില്‍തന്നെ ഇതേതരത്തിലുള്ള അഴിമതികള്‍ക്കെതിരായ നടപടികള്‍ക്ക് തുടക്കമാകുമെന്നും' മോന്‍സി പറയുന്നു. കോടതിയുടെ ഇടപെടലും സമയബന്ധതമായി അന്വേഷിക്കണം എന്ന നിര്‍ദേശവും അട്ടിമറിക്കപ്പെടില്ല എന്ന പ്രതീക്ഷ കൂടിയാണിത്. നേരത്തേ ഉന്നതതല ഉദ്യോഗസ്ഥരില്‍ പലരെയും തെളിവുകള്‍ സഹിതം സമീപിച്ചപ്പോള്‍ നേരിട്ട ദുരനുഭവങ്ങള്‍ മുന്നിലുണ്ട്. പക്ഷേ, കോടതി വിധിയോടെ സാഹചര്യം മാറിയിരിക്കുന്നു. വിചിത്രമായ കാര്യം, മുമ്പ് ഇതേ ഹര്‍ജിയുമായി ഇവര്‍ക്കുവേണ്ടി കോടതിയെ സമീപിച്ച അഭിഭാഷകന്‍ കേസ് നീട്ടിക്കൊണ്ടുപോവുകയും ഒടുവില്‍ എങ്ങുമെത്താത്ത അവസ്ഥയില്‍ എത്തിക്കുകയും ചെയ്തു എന്നതാണ്.

വക്കാലത്ത് തിരിച്ചുവാങ്ങി അഡ്വ. ജി. അജിത്കുമാറിനെ ഏല്‍പിച്ചു. 'റേഷന്‍ സംരക്ഷണ സമിതി വെളിപ്പെടുത്തുന്ന വസ്തുതകള്‍ പൊതുവിതരണ സമ്പ്രദായത്തെ ഒരുകൂട്ടം ആളുകള്‍ എങ്ങനെ ജനവിരുദ്ധമാക്കുന്നു എന്നതിനു തെളിവാണ്. ഈ അന്വേഷണത്തിന്റെ ഫലം മറ്റു പലയിടങ്ങളിലും സമാന ചിന്താഗതിക്കാര്‍ക്ക് പൊരുതാന്‍ പ്രേരണയായേക്കും' അഡ്വ അജിത് കുമാര്‍ വിശദീകരിക്കുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥ കൂടുതല്‍ അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് എന്നതുകൊണ്ട് റേഷന്‍ കടകളെ കൂടുതലായി ആശ്രയിക്കുന്നവര്‍ ഉള്ള സ്ഥലമാണ് ആലപ്പുഴ ജില്ല പൊതുവേയും, ചേര്‍ത്തല താലൂക്ക് പ്രത്യേകിച്ചും. എന്തുകൊണ്ട് ചേര്‍ത്തലയിലെ റേഷന്‍ സംരക്ഷണ സമിതി അന്വേഷണത്തിനു മുന്‍കൈയെടുത്തു എന്നുള്ളതിന് ഉത്തരം കൂടിയാണ് ഈ വസ്തുത.

ഫുഡ്് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ)യുടെ ഗോഡൗണില്‍ നിന്ന് റേഷന്‍ മൊത്ത വ്യാപാരി അരി എടുക്കുമ്പോള്‍ ഒരു ചാക്ക് അരിയുടെ ശരാശരി തൂക്കം 49 കിലോ അല്ലെങ്കില്‍ 49.5 കിലോ ആണ്. 50 കിലോ എന്നു രേഖപ്പെടുത്തി വരുന്ന ചാക്ക് കയറ്റിറക്കിന്റെ ഭാഗമായി ഇരുമ്പു കൊളുത്തിട്ടു പിടിക്കുമ്പോഴുള്‍പെടെ ചോര്‍ന്നു പോകുന്നതാണ് ബാക്കി അരി. ഇത് മൊത്ത വ്യാപാരി റേഷന്‍ കടക്കാരന് തൂക്കി നല്‍കുമ്പോള്‍ ഒരു ചാക്ക് അരിയുടെ തൂക്കം 51.5 കിലോ ആയി വര്‍ധിക്കുന്നു. അതായത് 100 കിലോ അരി റേഷന്‍ കടക്കാരനു നല്‍കുമ്പോള്‍ ശരാശരി അഞ്ച് കിലോ വര്‍ധിക്കുന്നു. അരി മില്ലുകളില്‍ നിന്ന് മൊത്ത വ്യാപാരിക്ക് റേഷന്‍ കുത്തരി (സിഎംആര്‍ അഥവാ കസ്റ്റം മില്‍ഡ് റൈസ് എന്നാണ് ഈ കുത്തരിക്കു ഔദ്യോഗിക പേര്) ലോറിയില്‍ കയറ്റി അയയ്ക്കുന്നത് 50 കിലോ നിരക്കിലാണ്. ഇത് ചോര്‍ച്ചയ്ക്കു ശേഷവും റേഷന്‍ കടക്കാരനു ലഭിക്കുമ്പോള്‍ ഒന്നരയും രണ്ടും കിലോയോളം വര്‍ധിക്കുന്നത് എങ്ങനെയാണെന്നാണ് അന്വേഷിക്കുന്ന കാര്യങ്ങളിലൊന്ന്.

Part 2:
റേഷന്‍ മാഫിയയ്‌ക്കെതിരെ നല്‍കിയ പരാതി വിജിലന്‍സും അട്ടിമറിച്ചു

Part 3:
റേഷന്‍ മാഫിയ: അധോലോകത്തെപോലെ കൂട്ടംതെറ്റുന്നവരേയും കുടുക്കാനും ചോരപൊടിയാത്ത കളികള്‍

Ration Shop, Rice, Cheating, Complaint, Mafia, Vigilance, Employee, Vigilance probe against ration Mafia
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Ration Shop, Rice, Cheating, Complaint, Mafia, Vigilance, Employee, Vigilance probe against ration Mafia.

Post a Comment