Follow KVARTHA on Google news Follow Us!
ad

ഗണേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

മുന്‍മന്ത്രിയും ചലച്ചിത്രതാരവുമായ കെ ബി ഗണേഷ്‌കുമാറിനെതിരെ വിജിലന്‍സ് Thiruvananthapuram, Thrissur, Corruption, Judge, Vigilance Court, Kerala,
തിരുവനന്തപുരം: (www.kvartha.com 25.07.2014) മുന്‍മന്ത്രിയും ചലച്ചിത്രതാരവുമായ കെ ബി ഗണേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേശീയ ഗെയിംസ് സ്‌റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

സ്‌റ്റേഡിയത്തിന്റൈ  നിര്‍മാണത്തിന്  അഞ്ചു കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. പവലിയന്‍ നിര്‍മാണത്തിന് 33 ലക്ഷം രൂപ ചെലവില്‍ മണ്ണ് അടിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ സ്‌റ്റേഡിയത്തിനകത്ത് മണ്ണ് അടിക്കേണ്ട ആവശ്യമില്ലെന്നും, ഇവിടുത്തെ മണ്ണ് മറിച്ചുവിറ്റ് ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

തെക്കാട്ടുശ്ശേരി സ്വദേശി എം സി ബാലനാണ്  പരാതി നല്‍കിയത്. ദേശീയ ഗെയിംസ് ഡയറക്ടര്‍ ജേക്കബ് പുന്നൂസ്, മുന്‍ മേയര്‍ ഐ പി പോള്‍, മുന്‍ ജില്ലാ കലക്ടര്‍ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ വിജിലന്‍സ് ജഡ്ജി കെ ഹരിലാല്‍ ഉത്തരവിട്ടു.

Vigilance probe against Ganesh in National games construction,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മംഗലാപുരത്ത് പോലീസുകാരിയുടെ ചെകിട്ടത്തടിച്ച പയ്യന്നൂരിലെ കോളജ് അധ്യാപിക അറസ്റ്റില്‍
Keywords: Vigilance probe against Ganesh in National games construction, Thiruvananthapuram, Thrissur, Corruption, Judge, Vigilance Court, Kerala.

Post a Comment