Follow KVARTHA on Google news Follow Us!
ad

13 കാരിയെ കൊലപ്പെടുത്തിയ കേസില്‍ മാതാവിനും കാമുകനും ജീവപര്യന്തം

മകളെ കൊന്ന കേസില്‍ മാതാവിനും കാമുകനും കോടതി ജീവപര്യന്തം തടവു ശിക്ഷ Daughter, Murder case, Husband, Mother, Court, Molestation, Kerala,
കൊല്ലം: (www.kvartha.com 25.07.2014) മകളെ കൊന്ന കേസില്‍ മാതാവിനും കാമുകനും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു.

കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനാപുരം കറവൂര്‍ വെരുകുഴി കിഴക്കേക്കര വീട്ടില്‍ സാവിത്രി (45), പതിമൂന്നാം ബ്ലോക്ക് ചരുവിള വീട്ടില്‍ രാജീവ് (29) എന്നീ പ്രതികളെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കറവൂര്‍ മഹാദേവര്‍ മണ്ണില്‍ വെരുകുഴി കിഴക്കേക്കര വീട്ടില്‍ ശരണ്യ(13)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ശിക്ഷ. ഭര്‍ത്താവുമായി അകന്നു താമസിക്കുകയായിരുന്ന ശരണ്യയുടെ മാതാവ് സാവിത്രിയും കാമുകന്‍ രാജീവും പലപ്പോഴും ശരണ്യയെ ക്രൂരമായി പീഡിപ്പിക്കാറുണ്ട്. രാജീവന്‍ സാവിത്രിയോടൊപ്പമാണ് താമസിക്കുന്നത്.

ഇയാള്‍ ശരണ്യയെ സാവിത്രിയുടെ അറിവോടെ പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. ശരണ്യ വീട്ടിനടുത്തുള്ള യുവാവുമായി സംസാരിച്ച കുറ്റത്തിന് രാജീവന്‍ ശരണ്യയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. വടികൊണ്ടായിരുന്നു രാജീവന്‍ അടിക്കാറുള്ളത്. സംഭവം നടന്ന രാത്രിയിലും ശരണ്യയ്ക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നു.

ശരണ്യയുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ മരണകാരണം തലച്ചോറിനേറ്റ ക്ഷതമാണെന്ന് വ്യക്തമായിരുന്നു. പെണ്‍കുട്ടി ലൈംഗികമായി  പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു.

Daughter, Murder case, Husband, Mother, Court, Molestation, Kerala.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Daughter, Murder case, Husband, Mother, Court, Molestation, Kerala. 

Post a Comment