Follow KVARTHA on Google news Follow Us!
ad

പെണ്‍വാണിഭ കേസിലെ പ്രതിയെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും പിടികൂടി

പെണ്‍വാണിഭ കേസിലെ പ്രതിയെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. Kochi, Sex-racket, Accused, Arrest, Police, MLA, Mobile Phone, G. Karthikeyan, Kerala,
തിരുവനന്തപുരം: (www.kvartha.com 25.07.2014) പെണ്‍വാണിഭ കേസിലെ പ്രതിയെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ബ്ലാക്ക്‌മെയിലിംഗ് പെണ്‍വാണിഭം ഉള്‍പെടെയുള്ള കേസിലെ പ്രതി ചേര്‍ത്തല സ്വദേശി ജയചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മുന്‍ എം.എല്‍.എ ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലുള്ള നോര്‍ത്ത് ബ്ലോക്ക് 47 ാം നമ്പര്‍ മുറിയിലാണ്  ജയചന്ദ്രന്‍ താമസിച്ചിരുന്നത്. പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലില്‍  താമസിക്കുന്നതായി കണ്ടെത്തിയത്.

കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ അഞ്ചാം പ്രതിയാണ് ജയചന്ദ്രന്‍. കഴിഞ്ഞ കുറെ കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജയചന്ദ്രനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. സ്പീക്കറുടെ അനുമതിയോടെയാണ് ഷാഡോ പോലീസ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്. ജയചന്ദന്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.

ജയചന്ദ്രന്‍ ഹോസ്റ്റിലുണ്ടെന്ന് മനസിലാക്കിയ പോലീസ് ബുധനാഴ്ച്ച രാത്രിയാണ്   ഹോസ്റ്റലില്‍ തിരച്ചില്‍ ആരംഭിച്ചത്. പോലീസ്  പരിശോധന നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ  പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ്  പിടികൂടുകയായിരുന്നു. അതേസമയം, ജയചന്ദ്രന് താമസിക്കാന്‍ ഹോസ്റ്റല്‍ മുറി നല്‍കിയിട്ടില്ലെന്ന് ടി. ശരത്ചന്ദ്ര പ്രസാദ് അറിയിച്ചു.

സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്ക് താമസിക്കാനാണ് താന്‍ മുറി നല്‍കിയത്. ജയചന്ദ്രനെ തന്റെ മുറിയില്‍ നിന്നും  അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍  വന്നപ്പോഴാണ് താനിക്കാര്യം അറിയുന്നതെന്നും  ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

അതേസമയം, ഹോസ്റ്റലില്‍ പരിശോധന നടത്താന്‍ പോലീസിന് അനുമതി നല്‍കിയിരുന്നുവെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കുമെന്നും കാര്‍ത്തികേയന്റെ ഓഫീസ് വ്യക്തമാക്കി.

ഈ സംഭവത്തോടെ  എംഎല്‍എ ഹോസ്റ്റലുകളില്‍ വിവിധ കേസുകളില്‍ അകപ്പെട്ട പ്രതികള്‍ വന്നുപോകുന്നുവെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ സ്പീക്കര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Kochi, Sex-racket, Accused, Arrest, Police, MLA, Mobile Phone, G. Karthikeyan,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തലപ്പാടി കെ.സി. റോഡില്‍ വന്‍ അഗ്‌നിബാധ: 6 കടകള്‍ ചാമ്പലായി, 75 ലക്ഷത്തിന്റെ നഷ്ടം

Keywords: Kochi, Sex-racket, Accused, Arrest, Police, MLA, Mobile Phone, G. Karthikeyan, Kerala.

Post a Comment