Follow KVARTHA on Google news Follow Us!
ad

റമദാനില്‍ ബലാല്‍സംഗമാകാം, ചപ്പാത്തി പാടില്ലെ? ശിവസേന

മുംബൈ: (www.kvartha.com 25.07.2014) തെറ്റുചെയ്തിട്ടും സ്വന്തം എം.പിയെയും പാര്‍ട്ടിയേയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് ശിവസേനShiv Sena, Muslims, Maharashtra Sadan, Prithviraj Chavan, Uddhav Thackeray, Ramzan
മുംബൈ: (www.kvartha.com 25.07.2014) തെറ്റുചെയ്തിട്ടും സ്വന്തം എം.പിയെയും പാര്‍ട്ടിയേയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് ശിവസേന. മഹാരാഷ്ട്ര സദനില്‍ നടന്ന സംഭവം ദുര്‍ഭരണത്തിനെതിരെയുള്ള പ്രതിഷേധമെന്നാണ് മുഖപത്രമായ സാം നയിലൂടെ ശിവസേന വിശേഷിപ്പിച്ചത്. പൊളിറ്റിക്കല്‍ മൈലേജ് ലഭിക്കാനായി സംഭവത്തിന് വര്‍ഗീയ നിറം നല്‍കുകയായിരുന്നുവെന്നാണ് ശിവസേനയുടെ ആരോപണം.

ശിവസേന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. എന്നാല്‍ ഭീഷണിപ്പെടുത്താനായി മതത്തെ ഉപയോഗിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല. ഒരാള്‍ മതം സൂക്ഷിക്കേണ്ടത് ഹൃദയത്തിലും അയാളുടെ വീട്ടിലുമാണ്. ആരെങ്കിലും മതത്തെ തെരുവിലെത്തിച്ചാല്‍ ശിവസേനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് ഞങ്ങള്‍ സമ്മതിക്കില്ല സാം ന എഡിറ്റോറിയലിലൂടെ ഉദ്ദവ് താക്കറെ വിശദീകരിച്ചു.

എഡിറ്റോറിയലിലൂടെ അതിശക്തമായ ഭാഷയിലാണ് ചപ്പാത്തി സംഭവത്തില്‍ താക്കറെ പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാംഗ്ലൂര്‍ നരത്തെ ഇളക്കിമറിച്ച 6 വയസുകാരിയുടെ ബലാല്‍സംഗക്കേസിലെ പ്രതി ഒരു മുസ്ലീം അദ്ധ്യാപകനായിരുന്നു. റമദാന്‍ മാസത്തില്‍ തന്നെയായിരുന്നു ആ കുറ്റകൃത്യവും നടന്നത്. എന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി സംഭവത്തോട് പ്രതികരിച്ചുകണ്ടില്ലെന്നും താക്കറെ പറഞ്ഞു.

Shiv Sena, Muslims, Maharashtra Sadan, Prithviraj Chavan, Uddhav Thackeray, Ramzan
ചപ്പാത്തി സംഭവത്തില്‍ കോണ്‍ഗ്രസ് ശിവസേനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം ബലാല്‍സംഗപ്രശ്‌നത്തില്‍ ബിജെപിയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

SUMMARY: Mumbai: Despite hullabaloo over its party MP allegedly forcing a fasting Muslim worker to eat, Shiv Sena on Thursday remained defiant and defended the incident that took place at Maharashtra Sadan in New Delhi last week.

Keywords: Shiv Sena, Muslims, Maharashtra Sadan, Prithviraj Chavan, Uddhav Thackeray, Ramzan

Post a Comment