Follow KVARTHA on Google news Follow Us!
ad

പൂര്‍ണ ഗര്‍ഭിണി മൈലുകള്‍ നടന്നു, ജീപ്പിലും ബോട്ടിലും സഞ്ചരിച്ചു; ഒടുവില്‍ പ്രസവം ഓട്ടോറിക്ഷയില്‍

കോതമംഗലം (കേരളം): (www.kvartha.com 25.07.2014) പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതി ആശുപത്രിയിലെത്താന്‍ മൈലുകള്‍ നടന്നു. ജീപ്പില്‍ സഞ്ചരിച്ചുPregnant tribal woman, Autorickshaw, Kothamanagalam, Private hospital, District Medical Officer
കോതമംഗലം (കേരളം): (www.kvartha.com 25.07.2014) പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതി ആശുപത്രിയിലെത്താന്‍ മൈലുകള്‍ നടന്നു. ജീപ്പില്‍ സഞ്ചരിച്ചു. കനത്ത മഴയിലും വഞ്ചിയില്‍ നദി മുറിച്ചുകടന്നു. ഒടുവില്‍ കോതമംഗലത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി. എന്നാല്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

ഒടുവില്‍ ഓട്ടോറിക്ഷയില്‍ നഗരത്തിലെ മറ്റൊരു ആശുപത്രിയിലെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി ഓട്ടോയില്‍ പ്രസവിച്ചു. പെണ്‍കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ യുവതിക്കൊപ്പം നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന്റെ കണ്ണില്‍ കണ്ണീര്‍ നിറഞ്ഞുതൂവിയിരുന്നു.

തലവെച്ചപ്പാറ ആദിവാസി കോളനിയിലെ സുശീലയാണ് കോതമംഗലത്തെ ആശുപത്രിയിലെത്താനാണ് കിലോമീറ്ററുകള്‍ സഞ്ചരിച്ചത്. കോളനിക്ക് സമീപത്തെങ്ങും ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭിച്ചിരുന്നില്ല.

സംഭവം മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതോടെ വനിത പോലീസ് സ്ഥലത്തെത്തി യുവതിയേയും കുഞ്ഞിനേയും സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. സഹായം നല്‍കിയെങ്കിലും സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. യുവതിക്കും ഭര്‍ത്താവിനും പരാതിയില്ലെന്നാണ് പോലീസ് പറയുന്നത്.

Pregnant tribal woman, Autorickshaw, Kothamanagalam, Private hospital, District Medical Officerആരോഗ്യവകുപ്പ് അധികൃതര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. സ്വകാര്യ ആശുപത്രിയിലെത്തി കുഞ്ഞിനേയും അമ്മയേയും സന്ദര്‍ശിച്ചു.

SUMMARY: A pregnant tribal woman, who walked miles from her remote village, took a jeep ride and crossed a river by boat in bad weather along with her husband, to reach a hospital only to be turned away, was finally forced to give birth inside a moving autorickshaw.

Keywords: Pregnant tribal woman, Autorickshaw, Kothamanagalam, Private hospital, District Medical Officer

Post a Comment