Follow KVARTHA on Google news Follow Us!
ad

മഅ്ദനിക്ക് പെരുന്നാള്‍ നിസ്‌ക്കാരത്തിന് പോകാന്‍ പോലീസിന്റെ വിലക്ക്

പെരുന്നാള്‍ നമസ്‌ക്കാരത്തിന് പുറത്തുപോകാന്‍ മഅ്ദനിക്ക് പോലീസിന്റെ വിലക്ക് .Bangalore, Karnataka, Abdul-Nasar-Madani, PDP, Leader, Treatment, Police, National,
ബംഗളൂരു: (www.kvartha.com 29.07.2014) പെരുന്നാള്‍ നമസ്‌ക്കാരത്തിന് പുറത്തുപോകാന്‍ മഅ്ദനിക്ക് പോലീസിന്റെ വിലക്ക് . സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയോട് പുറത്തുപോകാന്‍ പാടില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.

പുറത്തുപോകുന്നതിന് നിയമ സെക്രട്ടറിയുടെ വിലക്കുണ്ടെന്ന് പോലീസ് മഅ്ദനിയെ അറിയിച്ചു.
അതേസമയം പോലീസ് വിലക്കിയിട്ടും മഅ്ദനി എതിര്‍ത്തൊന്നും പറയാതെ ആശുപത്രിയില്‍ വെച്ചുതന്നെ പെരുന്നാള്‍ നിസ്‌ക്കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ കഴിഞ്ഞ നാലുവര്‍ഷമായി കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മഅ്ദനിക്ക്  വിദഗ്ദ ചികിത്സയ്ക്കായി സുപ്രീംകോടതി ഒരുമാസത്തെ ജാമ്യം അനുവദിച്ചിരുന്നു. ചികിത്സയുടെ ആദ്യപടിയായിട്ടാണ് സൗഖ്യ ആശുപത്രിയില്‍ തിരുമ്മല്‍ ചികിത്സ ആരംഭിച്ചത്.

Bangalore, Karnataka, Abdul-Nasar-Madani, PDP, Leader, Treatment, Police,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായി

Keywords: Bangalore, Karnataka, Abdul-Nasar-Madani, PDP, Leader, Treatment, Police, National.

Post a Comment