Follow KVARTHA on Google news Follow Us!
ad

ഗാസയില്‍ മരണം 150 കവിഞ്ഞു; വിയന്നയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച

ലണ്ടന്‍: (www.kvartha.com 13.07.2014) ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇതുവരെ 151 പേര്‍ കൊല്ലപ്പെട്ടു. Israel, Israel air strike, Gaza, Palestinians, Gaza campaign
ലണ്ടന്‍: (www.kvartha.com 13.07.2014) ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇതുവരെ 151 പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ ഞായറാഴ്ച വിയന്നയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായി ഒത്തുചേരുകയാണ് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികള്‍. ബ്രിട്ടന്‍, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ഇറാന്‍ ആണവായുധ വിഷയവും ചര്‍ച്ചയ്‌ക്കെടുക്കും. ഹമാസും ഇസ്രായേലും സമാധാന പാലനത്തിന് തയ്യാറാകണമെന്ന യുഎന്നിന്റെ നിര്‍ദ്ദേശമുണ്ടായതിന് തൊട്ടടുത്ത ദിവസമാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നത്.

Israel, Israel air strike, Gaza, Palestinians, Gaza campaignഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തിന് ഇരകളാകുന്നത് സാധാരണക്കാരാണെന്ന സത്യം ഇരുകൂട്ടരും മനസിലാക്കണമെന്നും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. ഇതുവരെ 1160 ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. ഹമാസ് 689 മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.

SUMMARY:
London: Even as Israel, Hamas continue to remain defiant and the death toll increased to 151, western countries will hold a meeting in Vienna on Sunday to on how to ceasefire in Gaza.

Keywords: Israel, Israel air strike, Gaza, Palestinians, Gaza campaign



Post a Comment