Follow KVARTHA on Google news Follow Us!
ad

എന്നെ അപമാനിക്കുന്നു; മന്ത്രിയാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല: കാര്‍ത്തികേയന്‍ ഉമ്മന്‍ ചാണ്ടിയോട്

സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ തന്നെ മന്ത്രിയാക്കണം എന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നിരിക്കേ G. Karthikeyan, Oommen Chandy, Minister, Letter, Kerala, Complaint, Media News, Speaker G Karthikeyan.
തിരുവനന്തപുരം: (www.kvartha.com 21.07.2014) സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ തന്നെ മന്ത്രിയാക്കണം എന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നിരിക്കേ ഇക്കാര്യത്തിലെ വിവാദങ്ങള്‍ തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയാണ് അദ്ദേഹം സ്വകാര്യ സംഭാഷണത്തില്‍ ഇക്കാര്യം അറിയിച്ചത്.

താന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അപമാനിക്കപ്പെടുകയാണെന്നും മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നതിനേക്കുറിച്ച് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പല നേതാക്കളും ടി.വി. ചാനലുകളിലും അല്ലാതെയും പ്രതികരിച്ചുകൊണ്ടേയിരിക്കുകയാണെന്നും കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. ഇതില്‍ തനിക്ക് മനോവേദനയുണ്ട്. സ്പീക്കര്‍ സ്ഥാത്തു നിന്് രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്നത് പാര്‍ട്ടിയില്‍ സജീവമാകാനും തന്റെ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുമാണ്. 

ഈ രണ്ടു കാര്യങ്ങളിലും സ്പീക്കര്‍ക്ക് പരിമിതിയുണ്ട്്. എന്നാല്‍ മന്ത്രിയാക്കാന്‍ താന്‍ ആരോടോ ആവശ്യപ്പെട്ടു എന്ന മട്ടിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. അതില്‍ മുന്‍ സ്പീക്കര്‍ കൂടിയായ യുഡിഎഫ് കണ്‍വീനര്‍ പോലും ഭാഗവാക്കായത് നിര്‍ഭാഗ്യകരമാണ്. മന്ത്രിയാകേണ്ട എന്നു പറയാനുള്ള ധാര്‍ഷ്ട്യമൊന്നും തനിക്ക് ഇല്ല. എന്നാല്‍ മന്ത്രിയായേ പറ്റൂവെന്ന വാശിയുമില്ല. മൂന്നു പതിറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ രണ്ടു പ്രാവശ്യം മന്ത്രിയായി. 

രണ്ടു തവണയും തനിക്ക് കാലാവധി തികച്ച് ആ സ്ഥാനത്തിരിക്കാന്‍ സാധിച്ചില്ല. രണ്ടു തവണയും മന്ത്രിസഭാ പുനഃസംഘടനയില്‍ തനിക്ക് മാറിക്കൊടുക്കേണ്ടി വരികയായിരുന്നു. അപ്പോഴൊന്നും ഒരു പരിഭവവും പ്രകടിപ്പിക്കാതെയാണു താന്‍ മാറിയതെന്നും തന്നെ ഇനിയും മന്ത്രിസ്ഥാനത്തിന്റെ പേരില്‍ അപമാനിക്കരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായാണു സൂചന. കാര്‍ത്തികേയന്റെ മന്ത്രിസഭാ പ്രവേശത്തെക്കുറിച്ച് ഇതുവരെ പരസ്യമായി ഒരക്ഷരം പോലും പറയാത്തയാളാണ് മുഖ്യമന്ത്രി എന്നതിലെ നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചതായി അറിയുന്നു. 

പക്ഷേ, ഇക്കാര്യത്തിലെ രഹസ്യ വിവാദം അവസാനിപ്പിക്കാന്‍ മുന്നണി ചെയര്‍മാന്‍ എന്ന നിലയിലും പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി മുന്‍കൈയെടുക്കണം എന്നാണ് കാര്‍ത്തികേയന്‍ അഭ്യര്‍ത്ഥിച്ചത്.

അതേസമയം, ചാനലുകളിലും പുറത്തും ആരെങ്കിലും പറയുന്ന അഭിപ്രായങ്ങള്‍ നോക്കിയല്ല മന്ത്രിസഭാ പുനഃസംഘടന നടത്തുകയെന്ന് മുഖ്യമന്ത്രി കാര്‍ത്തികേയനോട് സൂചിപ്പിച്ചതായാണു വിവരം. കാര്‍ത്തികേയനെപ്പോലെയുള്ള മുതിര്‍ന്ന നേതാവിന് വേദന തോന്നും വിധം പരസ്യ ചര്‍ച്ചകള്‍ ഉണ്ടായതിലെ വിഷമവും അദ്ദേഹം പങ്കുവച്ചു. പരസ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം എന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെടുമെന്നും അറിയുന്നു.

ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്നു എന്നു കുറേക്കാലമായി കേള്‍ക്കുന്നുണ്ടെങ്കിലും താന്‍ രാജി വയ്ക്കാന്‍ പോകുന്നുവെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. കാര്‍ത്തികേയനെ മന്ത്രിസഭില്‍ ഉള്‍പെടുത്താന്‍ ബാധ്യതയില്ല എന്ന് പി.പി. തങ്കച്ചന്‍ പറഞ്ഞത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മന്ത്രിസഭാ പുനഃസംഘടനക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഡല്‍ഹിക്കു പോവുകയാണ്. റമദാന്‍ നോമ്പിനും പെരുന്നാളിനും ശേഷം പുനഃസംഘടന എന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടല്‍ എന്ന് എ ഗ്രൂപ്പ് കേന്ദ്രങ്ങള്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
മംഗലാപുരത്ത് 5 കുട്ടികള്‍ മുങ്ങിമരിച്ചു
Keywords: G. Karthikeyan, Oommen Chandy, Minister, Letter, Kerala, Complaint, Media News, Speaker G Karthikeyan.

Post a Comment