Follow KVARTHA on Google news Follow Us!
ad

യുഎസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഡോ. പി.ടി. മുഹമ്മദ് സുനീഷ്

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറും ജെന്റര്‍ പാര്‍ക്ക് സിഇഒയുമായ ഡോ. പി.ടി. എം. Dr. P.T. Muhammed Suneesh, Gender Park CEO to visit US; Indias one and only rep. for IVLP.
തിരുവനന്തപുരം: (www.kvartha.com 23.07.2014) സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറും ജെന്റര്‍ പാര്‍ക്ക് സിഇഒയുമായ ഡോ. പി.ടി. എം. സുനീഷിന് ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐവിഎല്‍പി) പങ്കെടുക്കാന്‍ ക്ഷണം. യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ് അടുത്ത മാസം ആദ്യം വാഷിംഗ്ടണിലാണ് ഐവിഎല്‍പി സംഘടിപ്പിക്കുന്നത്. 'മാറ്റമുണ്ടാക്കുന്നവര്‍, യുഎസില്‍ സാമൂഹ്യസംരംഭങ്ങള്‍ സൃഷ്ടിച്ച ചലനം' എന്നതാണ് ഇത്തവണത്തെ പ്രമേയം.

22 രാജ്യങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 25 പേരില്‍ ഇന്ത്യയെ ഡോ. സുനീഷ് ആയിരിക്കും പ്രതിനീധകരിക്കുന്നത്. ന്യൂഡല്‍ഹി യുഎസ് എംബസിയുടേതാണ് ക്ഷണം. രാജ്യത്ത് ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച ജെന്റര്‍പാര്‍ക്കിന്റെ ആദ്യ സിഇഒ എന്ന നിലയില്‍ ശ്രദ്ധേയനായ ഡോ. സുനീഷ് ആണ് സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ഷീ ടാക്‌സിയുടെയും സിഎസ്ആര്‍ ഫൗണ്ടേഷന്റെ  ഈ വര്‍ഷത്തെ റെസ്‌പോണ്‍സിബിള്‍ ബിസിനസ് അവാര്‍ഡ് നേടി സ്ത്രീസൗഹൃദ ഷീ ടോയ്‌ലറ്റിന്റെയും ആശയങ്ങള്‍ വിജയകരമായി നടപ്പാക്കിയത്. രാജ്യത്താദ്യമായി പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കി പ്രവര്‍ത്തനം തുടങ്ങിയ 'റീച്ച്' ഫിനിഷിംഗ് സ്‌കൂള്‍ ആണ് അദ്ദേഹം ആരംഭിച്ച മറ്റൊരു ശ്രദ്ധേയമായ സംരംഭം.

മികച്ച സംരംഭങ്ങള്‍ നടപ്പാക്കുകയും ഉന്നത സ്ഥാപനങ്ങളെ മികവോടെ നയിക്കുകയും ചെയ്യുന്ന പ്രൊഫഷണലുകളെ പങ്കെടുപ്പിച്ച് എല്ലാവര്‍ഷവും യുഎസ് സംഘടിപ്പിക്കുന്ന ഐവിഎല്‍പിക്ക് രാജ്യാന്തര സമൂഹം വലിയ പ്രാധാന്യമാണു നല്‍കുന്നത്. ആഗോളതലത്തിലെ വെല്ലുവിളികളെ നേരിടാനും അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും പങ്കെടുക്കുന്നവരെ പ്രാപ്തരാക്കുന്ന സമ്മേളനത്തില്‍ യുഎസിലെ മികച്ച പ്രൊഫഷണലുകളും പങ്കെടുക്കും. സാംസ്‌കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ വേര്‍തിരിവുകളില്ലാതെ മികച്ച ബന്ധങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ സൃഷ്ടിക്കാനും അത് ലോകത്തിന് ഉപകാരപ്രദമാക്കി മാറ്റാനും സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്.

യുഎസിലെ സാമൂഹ്യസംരംഭങ്ങളുടെ ഉയര്‍ച്ച പരിശോധനയ്ക്കു വിധേയമാക്കുകയും മാറുന്ന സാമൂഹ്യ, പാരിസ്ഥിക സമാഹചര്യങ്ങള്‍ക്കനുസരിച്ച് അവ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്ന് ആരായുകയും ചെയ്യും. തന്ത്രപരമായ പങ്കാളികളെ അടിസ്ഥാന തലങ്ങളില്‍ കെണ്ടത്തുന്നതില്‍ ഉള്‍പെടെ പരമ്പരാഗത രീതികളില്‍ നിന്നു സോഷ്യല്‍മീഡിയ എങ്ങനെ വ്യത്യസ്ഥമായ ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന വിശകലനം ഇത്തവണത്തെ ഐവിഎല്‍പിയുടെ പ്രത്യേകതയാണ്.

വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് വെര്‍മോണ്ട്, സാന്‍ഫ്രാന്‍സിസ്‌കോ, ലോസ് ഏഞ്ചല്‍സ്, സാല്‍ട്ട് ലേക് സിറ്റി, കഌൂലാന്‍ഡ് എന്നിവിടങ്ങളിലും സമ്മേളന പ്രതിനിധികള്‍ക്ക് സന്ദര്‍ശന അവസരം നല്‍കും. പ്രതിനിധികളുടെ യാത്രയുടെ ഉള്‍പെടെ മുഴുവന്‍ ചിലവുകളും വഹിക്കുന്നത് യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ് ആണ്.
Dr. P.T. Muhammed Suneesh, Gender Park CEO to visit US; Indias one and only rep. for IVLP.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Dr. P.T. Muhammed Suneesh, Gender Park CEO to visit US; Indias one and only rep. for IVLP.

Post a Comment