Follow KVARTHA on Google news Follow Us!
ad

ഗസ്സ ആക്രമണം: ഡോ. സുനീഷിന്റെ യു.എസ്. യാത്രയും വിവാദത്തിലാക്കുന്നു

യു.എസ്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റിംഗ് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐ.വി.എല്‍.പി.) കേരളത്തിലെ Kerala, America, MLA, Controversy, US, IVLP, Dr. PTM Suneesh, Visit, IVLP.
തിരുവനന്തപുരം: (www.kvartha.com 31.07.2014) യു.എസ്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റിംഗ് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐ.വി.എല്‍.പി.) കേരളത്തിലെ എംഎല്‍എമാര്‍ പങ്കെടുക്കുന്നത് വിവാദമായതിന് പിന്നാലെ, മുസ്ലിം ലീഗ് മന്ത്രിയുടെ വകുപ്പിനു കീഴിലെ എം.ഡി. ഇതേ സമ്മേളനത്തിനു പോയതും വിവാദത്തിലാക്കാന്‍ ശ്രമം. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ എംഡി ഡോ. പി.ടി.എം. സുനീഷ് ഐ.വി.എല്‍.പിയില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ലീഗിനുള്ളിലെ ചിലര്‍ തന്നെയാണു ചരടുവലികള്‍ക്കു പിന്നിലെന്നാണു സൂചന. ഏതായാലും ഡോ. സുനീഷ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് വാഷിംഗ്ടണ്‍ ഡി സിയിലേക്കു പോയി. ഇന്ത്യയില്‍ നിന്ന് ഐ.വി.എല്‍.പിയില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ള ഏക പൊതുമേഖലാ സ്ഥാപനമേധാവി സുനീഷ് ആണ്. ഇക്കാര്യം നേരത്തേ കെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഷീ ടാക്‌സിയുടെയും ഷീ ടോയ്‌ലറ്റിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച, സാമൂഹ്യ പ്രതിബദ്ധതയുള്ള ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് ജെന്‍ഡര്‍ പാര്‍ക്് സി.ഇ.ഒ. കൂടിയായ ഡോ. സുനീഷിനു ക്ഷണം ലഭിച്ചത്.

പലസ്തീനില്‍ കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെ തടയാന്‍ ശ്രമിക്കാതെ അവര്‍ക്ക് പിന്തുണ നല്‍കിവരുന്ന യു.എസ്. സര്‍ക്കാരിന്റെ അതിഥിയായി മുസ്്‌ലിം ലീഗിന്റെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പങ്കെടുക്കുന്നത് മുസ്ലിം ജനതയോടു കാണിക്കുന്ന വഞ്ചനയാണ് എന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മുന്‍ മുസ്ലിം ലീഗ് നേതാവായ സി.പി.എം. എം.എല്‍.എ. കെ.ടി. ജലീലും സി.പി.എം. നേതാവ് ടി.വി. രാജേഷും ഐ.വി.എല്‍.പിയില്‍ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചുകഴിഞ്ഞു. സി.പി.ഐ. എം.എല്‍.എ. ബി.എസ്. ബിജിമോളും പോകുന്നില്ല.

ഇവരുള്‍പ്പെടെ കേരളത്തിലെ ഏഴ് എം.എല്‍.എമാര്‍ക്കാണ് ക്ഷണം. യാത്രയ്ക്കും ചിലവിനുമായി ഓരോ ആള്‍ക്കും 18 ലക്ഷം രൂപയാണ് യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് നല്‍കുന്നത്. ആഗസ്റ്റ് ഒന്നു മുതല്‍ അവസാനം വരെയാണു സമ്മേളനം. യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള പ്രതിനിധികളുടെ കൂടിക്കാഴ്ചയോടെയാണ് സമാപനം. ലോകത്തെമ്പാടുനിന്നുമായി 25 പ്രൊഫഷണലുകളാണ് പങ്കെടുക്കുക. നൂറുകണക്കിനു ജനപ്രതിനിധികള്‍ പങ്കെടുക്കും.

ഡോ. സുനീഷിനെ തിരിച്ചുവിളിച്ചും യുഎസിലേക്ക് പോകാനുദ്ദേശിക്കുന്ന ലീഗ് എം.എല്‍.എമാരെ വിലക്കിയും ലീഗ് മാതൃക കാണിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം യൂത്ത് ലീഗ്, എം.എസ്.എഫ്. നേതാക്കള്‍ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ഇ. അഹമ്മദ് ഉള്‍പെടെയുള്ള നേതാക്കളെയും കാണും എന്ന് അറിയുന്നു.
Kerala, America, MLA, Controversy, US, IVLP, Dr. PTM Suneesh, Visit, IVLP, League MLA, Gazza attack; Dr. Suneesh's US visit also under controversy

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kerala, America, MLA, Controversy, US, IVLP, Dr. PTM Suneesh, Visit, IVLP, League MLA, Gazza attack; Dr. Suneesh's US visit also under controversy.

Post a Comment