Follow KVARTHA on Google news Follow Us!
ad
Posts

ഈദാഘോഷം ഒഴിവാക്കിയ ഖത്തറിന്റെ നടപടി മാതൃകയാകുന്നു

ഇസ്രയേല്‍ അധിനിവേശം മൂലം ചോരക്കളമായി മാറിയ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് Doha, Israel, Qatar, World, Country, Eid,
ദോഹ: (www.kvartha.com 25.07.2014) ഇസ്രയേല്‍ അധിനിവേശം മൂലം ചോരക്കളമായി മാറിയ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പെരുന്നാള്‍ ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ച ഖത്തറിന്റെ നടപടി മാതൃകയാകുന്നു.

ലോകമെങ്ങും ഖത്തറിന്റെ തീരുമാനത്തിന് വ്യാപക പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. പെരുന്നാള്‍ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളായ സൂഖ് വാഖിഫിലും കതാറ കള്‍ച്ചറല്‍ വില്ലേജിലും ഇത്തവണ ആഘോഷചടങ്ങുകള്‍ ഒന്നുമുണ്ടാകില്ലെന്നാണ് ഖത്തറിന്റെ അറിയിപ്പ്.

കഴിഞ്ഞ ദിവസം ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍തീരുമാന പ്രകാരം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പെരുന്നാള്‍ പരിപാടികളാണ് സൂഖ് വാഖിഫില്‍ നടക്കേണ്ടിയിരുന്നത്. അതേസമയം ഖത്തറിന്റെ ആഗോള സാംസ്‌കാരിക മുദ്രയായ കത്താറയും ഗസ്സയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈദ് ആഘോഷങ്ങളില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിട്ടുണ്ട്. കതാറയും ആസ്‌പെയര്‍ സോണും തങ്ങളുടെ ഒരു ദിവസവരുമാനം ഗസ്സക്ക് സംഭാവന ചെയ്യുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ജിസിസി രാഷ്ട്രങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഈദാഘോഷങ്ങള്‍ക്ക് നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരാറുള്ള ദോഹയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭവും ശ്രദ്ധേയവുമായ പരിപാടികളാണ് എല്ലാവര്‍ഷവും നടത്താറുള്ളത്. ഖത്തറിന്റെ ഇപ്പോഴത്തെ കടുത്ത തീരുമാനം ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
Doha, Israel, Qatar, World, Country, Eid,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മനോജന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടപ്പെട്ടത് ഉത്സാഹിയായ യുവ രാഷ്ട്രീയ പ്രവര്‍ത്തകനെ

Keywords: Doha, Israel, Qatar, World, Country, Eid, 

Post a Comment