Follow KVARTHA on Google news Follow Us!
ad

ഷേവിംഗിന് 5 ദിര്‍ഹം ടിപ്പ്; ബാര്‍ബര്‍ക്ക് 5000 ദിര്‍ഹം പിഴ

റാസല്‍ഖൈമ: (www.kvartha.com 20.07.2014) ടിപ്പ് ചോദിച്ചുവാങ്ങിയ ബാര്‍ബര്‍ക്ക് 5000 ദിര്‍ഹം പിഴ. ഷേവ് ചെയ്തതിന്റെ നിരക്കിനൊപ്പം 5 ദിര്‍ഹം ടിപ്പ് ബാര്‍ബര്‍ ചോദിച്ചുവാങ്ങുകയായിരുന്നു. UAE, Ras Al Khaima, Barber, Shaving, Tip Fine,
റാസല്‍ഖൈമ: (www.kvartha.com 20.07.2014) ടിപ്പ് ചോദിച്ചുവാങ്ങിയ ബാര്‍ബര്‍ക്ക് 5000 ദിര്‍ഹം പിഴ. ഷേവ് ചെയ്തതിന്റെ നിരക്കിനൊപ്പം 5 ദിര്‍ഹം ടിപ്പ് ബാര്‍ബര്‍ ചോദിച്ചുവാങ്ങുകയായിരുന്നു. ഹാഷിം അല്‍ റിഫായ് എന്ന യുവാവിന്റെ കൈയ്യില്‍ നിന്നുമാണ് ബാര്‍ബര്‍ ടിപ്പ് വാങ്ങിയത്. ഷേവിംഗിന് 10 ദിര്‍ഹം ഇയാള്‍ കൈപറ്റിയിരുന്നു.

എന്നാല്‍ 5 ദിര്‍ഹം നല്‍കാന്‍ ഹാഷിം തയ്യാറായില്ല. എമിറേറ്റിലെ മറ്റ് സലൂണുകളിലെല്ലാം ഇത്തരം ടിപ്പുകള്‍ സാധാരണമാണെന്നായിരുന്നു ബാര്‍ബറുടെ മറുപടി.

UAE, Ras Al Khaima, Barber, Shaving, Tip Fine, ഒടുവില്‍ ഹാഷിം 5 ദിര്‍ഹം നല്‍കി. വിവരം സാമ്പത്തിക വകുപ്പില്‍ അറിയിച്ചു. ഉടനെ സാമ്പത്തീക കാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ബാര്‍ബര്‍ ഷോപ്പിലെത്തി പിഴ ഈടാക്കുകയായിരുന്നു. നിശ്ചിത ഫീസില്‍ നിന്നും അധിക നിരക്ക് ഈടാക്കിയതിനാണ് പിഴ.

SUMMARY: Ras Al Khaimah authorities fined a barber Dh5,000 for making customer pay an extra Dhfive for a shave after telling it was a tip paid in all other barber shops.

Keywords: UAE, Ras Al Khaima, Barber, Shaving, Tip Fine,

Post a Comment