Follow KVARTHA on Google news Follow Us!
ad

കോളജ് ബസിന്റെ വാതില്‍ ഇളകി വീണു: വഴിയാത്രക്കാരായ ദമ്പതികള്‍ മരിച്ചു

സ്വകാര്യ എഞ്ചിനീയറിംഗ് കോളജ് ബസിന്റെ ടൂള്‍സ് ബോക്‌സിന്റെ വാതില്‍ ഇളകി താഴെവീണ്Passengers, Engineering Student, bus, Medical College, hospital, Dead Body, Obituary, Kerala,
കഴക്കൂട്ടം: (www.kvartha.com 25.07.2014) സ്വകാര്യ എഞ്ചിനീയറിംഗ് കോളജ് ബസിന്റെ ടൂള്‍സ് ബോക്‌സിന്റെ വാതില്‍ ഇളകി താഴെവീണ് വഴിയാത്രക്കാരായ ഭാര്യയും ഭര്‍ത്താവും ദാരുണമായി മരിച്ചു.

മുരുക്കുംപുഴ മുണ്ടയ്ക്കല്‍ അശ്വതി ഭവനില്‍ അശോകന്‍(50), ഭാര്യ ജലജ(40) എന്നിവരാണ് മരിച്ചത്. റേഷന്‍കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു ഇരുവരും.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ  മുരുക്കുംപുഴ ജംഗ്ഷനില്‍ വെച്ചാണ് അപകടം.

വിദ്യാര്‍ത്ഥികളുമായി ചിറയിന്‍കീഴിലേക്ക് പോവുകയായിരുന്ന ബസ് റോഡിലെ ഗട്ടറില്‍ വീണപ്പോള്‍ ടൂള്‍സ് ബോക്‌സിന്റെ വാതില്‍ ഇളകിത്തെറിച്ച്  വഴിയാത്രക്കാരായ ഇരുവരുടെയും തലയിലിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടികൂടിയ നാട്ടുകാര്‍ 108 ആമ്പുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മക്കള്‍: അഖില്‍(മലപ്പുറം പോലീസ് ട്രയിനി), ആതിര(കഴക്കൂട്ടം മിഷന്‍ഹോസ്പിറ്റലിലെ ഫാര്‍മസ്റ്റിസ്റ്റ്,) അശ്വതി . മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സംസ്‌ക്കരിക്കും.

Husband and wife killed in tragic accident, Passengers, Engineering Student,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മനോജന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടപ്പെട്ടത് ഉത്സാഹിയായ യുവ രാഷ്ട്രീയ പ്രവര്‍ത്തകനെ
Keywords: Husband and wife killed in tragic accident, Passengers, Engineering Student, Bus, Medical College, Hospital, Dead Body, Obituary, Kerala.

Post a Comment