Follow KVARTHA on Google news Follow Us!
ad

കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ലോധ

കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ വീണ്ടും രംഗത്ത്. New Delhi, Supreme Court of India, High Court, Judge, Jail, National,
ഡെല്‍ഹി: (www.kvartha.com 23.07.2014) കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ വീണ്ടും രംഗത്ത്. ജുഡീഷ്യറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല.

മാത്രമല്ല ട്രിബ്യൂണലുകള്‍ക്കു പൂര്‍ണ അധികാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. ജുഡീഷ്യറിക്ക്  സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് വാക്കുകള്‍ കൊണ്ടല്ല, പ്രവര്‍ത്തിയിലൂടെയാണ് സര്‍ക്കാര്‍ തെളിയിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ആവശ്യത്തിനു ജഡ്ജിമാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് കോടതികളില്‍ കേസുകള്‍ കെട്ടികിടക്കാന്‍ കാരണം . അതിന് ഹൈക്കോടതികളെ മാത്രം കുറ്റം പറയാനാകില്ല. രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്ത്  കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ  ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

New Delhi, Supreme Court of India, High Court,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ആളെ തിരിച്ചറിയാതെ പോലീസ് സംസ്‌കരിച്ചത് മാങ്ങാട് സ്വദേശിയുടെ മൃതദേഹം

Keywords: New Delhi, Supreme Court of India, High Court, Judge, Jail, National.

Post a Comment