Follow KVARTHA on Google news Follow Us!
ad

വ്യാജരേഖയുണ്ടാക്കി ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചു: ദിലീപിന്റെ സഹോദരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

വ്യാജരേഖയുണ്ടാക്കി ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നാരോപിച്ച് ചലച്ചിത്രതാരം Kochi, Bank, Corruption, Allegation, Complaint, Aluva, Kerala,
കൊച്ചി: (www.kvartha.com 25.07.2014) വ്യാജരേഖയുണ്ടാക്കി ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നാരോപിച്ച് ചലച്ചിത്രതാരം ദിലീപിന്റെ സഹോദരനെതിരെ പരാതി. ദിലീപിന്റെ സഹോദരനും സിനിമാ നിര്‍മാതാവുമായ അനൂപിനെതിരെയാണ് സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് എറണാകുളം റൂറല്‍ എസ് പി ക്ക് പരാതി നല്‍കിയത്.

ദിലീപിന്റെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ച് അനൂപ് പണം പിന്‍വലിച്ചെന്നാണ് ആരോപണം. നേരത്തെ ദിലീപും സഹോദരന്‍ അനൂപും രണ്ടേകാല്‍ക്കോടി രൂപ സേവനനികുതി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് കമ്മീഷണര്‍ രേഷ്മ ലഘാനിയുടേതാണ് ഉത്തരവ്.

ആറുമാസം മുമ്പാണ്  ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീടുകളിലും ഓഫീസുകളിലും സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. സേവന നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി റെയ്ഡില്‍  കണ്ടെത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇരുപത് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രസീത് കിട്ടിയത്. സഹോദരന്‍ അനൂപിന്റെ പേരില്‍ ആലുവ പാറക്കടവ് സര്‍വീസ് സഹകരണ ബാങ്കിലാണ് നിക്ഷേപം. മഹസറില്‍ ഇതിന്റെ  രസീതും പിടിച്ചെടുത്തിരുന്നു.

എന്നാല്‍ റെയ്ഡ് നടത്തിയതിനു തൊട്ടുപിന്നാലെ അനൂപ്  ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. പണം പിന്‍വലിക്കുന്ന അവസരത്തില്‍ സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ കളഞ്ഞുപോയെന്നായിരുന്നു ബാങ്കുകാരോട് പറഞ്ഞത്. ഇവ കസ്റ്റംസ് റെയ്ഡില്‍ പിടിച്ചെടുത്ത കാര്യം ബാങ്കുകാരില്‍ നിന്നും മറച്ചുവെക്കുകയും ചെയ്തു.

ഉദ്യോഗസ്ഥര്‍ ഇരുവരുടെയും പണമിടപാട് സംബന്ധിച്ച് ബാങ്കില്‍ അന്വേഷണത്തിനെത്തിയപ്പോഴാണ് പണം പിന്‍വലിച്ചകാര്യം അറിയുന്നത്. ഇതേത്തുടര്‍ന്നാണ് അനൂപിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ എക്‌സൈസ് അസി. കമ്മീഷണര്‍ ആലുവ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കിയത്.

Central excise urge to register a case against Dileep's brother, Kochi, Bank, Corruption,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച; 15 പവനും 10,000 രൂപയും നഷ്ടപ്പെട്ടു

Keywords: Central excise urge to register a case against Dileep's brother, Kochi, Bank, Corruption, Allegation, Complaint, Aluva, Kerala.

Post a Comment