Follow KVARTHA on Google news Follow Us!
ad

ആദ്യ യുഎസ് ചാവേറിന്റെ വീഡിയോ അല്‍ ക്വയ്ദ പുറത്തുവിട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ സൈനീക പോസ്റ്റിന് സമീപമെത്തി സ്വയം പൊട്ടിത്തെറിച്ച യുഎസ് ചാവേറിന്റെ വീഡിയോ അല്‍ ക്വയ്ദ പുറത്തുവിട്ടു. Al Qaeda, US suicide bomber, Syria, Moner Mohammad Abu Salha
ബെയ്‌റൂട്ട്: സിറിയയില്‍ സൈനീക പോസ്റ്റിന് സമീപമെത്തി സ്വയം പൊട്ടിത്തെറിച്ച യുഎസ് ചാവേറിന്റെ വീഡിയോ അല്‍ ക്വയ്ദ പുറത്തുവിട്ടു. അബു ഹുറൈറ അല്‍ അംരികി എന്ന പേരില്‍ അറിയപ്പെടുന്ന മോനര്‍ മുഹമ്മദ് അബു സല്‍ഹയുടെ വീഡിയോയാണ് പുറത്തുവിട്ടത്. മൂന്ന് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ട യുഎസ് ചാവേര്‍ അബു സല്‍ഹയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അറബിഭാഷയാണ് അബു സല്‍ഹ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. 17 മിനിട്ട് ദൈര്‍ഘ്യമാണ് വീഡിയോയ്ക്കുള്ളത്.

Al Qaeda, US suicide bomber, Syria, Moner Mohammad Abu Salhaമരണാനന്തര ലോകത്ത് ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ലോകത്തല്ല. ഈ ലോകത്ത് എനിക്ക് സമാധാനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമാധാനം സ്വര്‍ഗത്തില്‍ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ അബു സല്‍ഹ മുറി അറബിയിലൂടെ പറയുന്നു. അല്‍ നുസ്‌റ ഫ്രണ്ട് യൂട്യൂബിലൂടെയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

SUMMARY: Beirut: Syria's al Qaeda affiliate has released a video of a US suicide bomber who blew himself up at an army post in the northwest of the country.

Keywords: Al Qaeda, US suicide bomber, Syria, Moner Mohammad Abu Salha

Post a Comment