Follow KVARTHA on Google news Follow Us!
ad

നടി പറഞ്ഞത് കേട്ട് ഞെട്ടി; 10 മാസത്തിനിടെ 10 തവണ ഗര്‍ഭിണിയായി

മുംബൈ: (www.kvartha.com 12.06.2014) സിനിമ മേഖലയില്‍ നടന്മാരേക്കാള്‍ കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് നടികളാണ്. Vidya Balan, Bollywood, Wedding, Pregnant, Gossips,
മുംബൈ: (www.kvartha.com 12.06.2014) സിനിമ മേഖലയില്‍ നടന്മാരേക്കാള്‍ കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് നടികളാണ്. ഇവരുടെ സ്വകാര്യത ചികഞ്ഞെടുക്കാന്‍ മാധ്യമങ്ങളും പാപ്പരാസികളും മല്‍സരിക്കും. നടിമാര്‍ പ്രണയിച്ച് വിവാഹിതരായാല്‍ പിന്നെ പറയുകയും വേണ്ട. മലയാളിയും ബോളീവുഡ് അഭിനേതാവുമായ വിദ്യാബാലനും നേരിടേണ്ടി വരുന്നത് ഇത് തന്നെയാണ്.

വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയുന്നതിനിടയില്‍ തന്നെ വാര്‍ത്തകള്‍ വന്നു. സിദ്ധാര്‍ത്ഥ് റോയ് കപൂറും വിദ്യയും വേര്‍പിരിയുന്നു, ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍, വിദ്യ സിനിമ വിടുന്നു, അമ്മയാകാന്‍ പോകുന്നു.. അങ്ങനെയങ്ങനെ

കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ ഞാന്‍ പത്ത് തവണ ഗര്‍ഭിണിയായി. ഇങ്ങനെപോയാല്‍ പുരാണത്തിലെ ഗാന്ധാരിയെ ഞാന്‍ കടത്തിവെട്ടും ചിരിയോട് വിദ്യ പറയുന്നു. ഗര്‍ഭിണിയാണോയെന്ന ചോദ്യത്തിന് വിദ്യയുടെ മറുപടി ഇതായിരുന്നു. തന്നെ ഗര്‍ഭിണിയാക്കുന്നതില്‍ മാധ്യമങ്ങള്‍ മല്‍സരിക്കുകയാണെന്നും വിദ്യ പറഞ്ഞു.

സുജയ് ഘോഷിന്റെ ചിത്രം നിരസിച്ചപ്പോഴും തന്നെ ആളുകള്‍ വെറുതെ വിട്ടില്ല. വിദ്യ ബാലന്‍ സിനിമ വിട്ടു, വീട്ടില്‍ ഒതുങ്ങിക്കൂടുന്നു തുടങ്ങി വാര്‍ത്തകള്‍ വന്നു. പല പ്രമുഖ നടന്മാരും പല ചിത്രങ്ങളില്‍ നിന്നും പിന്മാറാറുണ്ട്. ചിലപ്പോള്‍ ആരോഗ്യപരമായ കാരണങ്ങള്‍, അല്ലെങ്കില്‍ ഒരു ഇടവേള.

എന്നാല്‍ നടിമാര്‍ മാത്രം ഇടവേള ആവശ്യപ്പെടുമ്പോള്‍ ചോദ്യങ്ങള്‍ ഉയരും. ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ നിറയും. വിവാഹിതയാകുന്ന യുവതിക്ക് ഗര്‍ഭാവസ്ഥ മാത്രമാണോ സംഭവിക്കാറുള്ളത്? അവര്‍ക്ക് പനിയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ വരാന്‍ പാടില്ലെ വിദ്യ ചോദിക്കുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Vidya Balan is not frowning and fuming at pregnancy rumours anymore. Instead, she’s only enjoying them with the best of her sarcasm, as she takes a break: “But actresses have a shorter shelf-life anyway (I hate the word shelf-life!), so how can you take a break?”

Keywords: Vidya Balan, Bollywood, Wedding, Pregnant, Gossips,


Post a Comment