Follow KVARTHA on Google news Follow Us!
ad

ഹരിയാനയില്‍ അന്യമതസ്ഥരെ വിവാഹം കഴിക്കാന്‍ നാട്ടുകൂട്ടത്തിന്റെ അനുമതി

ഹിസാര്‍: അന്യമതസ്ഥരെ വിവാഹം കഴിച്ചാല്‍ രക്തച്ചൊരിച്ചിലും ദുരന്തങ്ങളുമുണ്ടാകുന്ന ഇന്ത്യയ്ക്ക് അപവാദമായി ഹരിയാനയില്‍ ഒരു ഗ്രാമമുണ്ട്.Hisar, Haryana, Inter caste marriage, Khap, Panjayath, Village,
ഹിസാര്‍: അന്യമതസ്ഥരെ വിവാഹം കഴിച്ചാല്‍ രക്തച്ചൊരിച്ചിലും ദുരന്തങ്ങളുമുണ്ടാകുന്ന ഇന്ത്യയ്ക്ക് അപവാദമായി ഹരിയാനയില്‍ ഒരു ഗ്രാമമുണ്ട്. ഹിസാര്‍ എന്ന ഗ്രാമത്തിലാണ് അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത് വിലക്കിക്കൊണ്ടുള്ള 650 വര്‍ഷം പഴക്കമുള്ള നിയമം നിലവില്‍ വന്നത്. നാട്ടുകൂട്ടത്തിന്റെ ഈ തീരുമാനത്തെ ഗ്രാമവാസികള്‍ ഒന്നടങ്കം സന്തോഷത്തോടെ സ്വാഗതം ചെയ്തു. ഗ്രാമത്തിലെ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ വേണ്ടത്ര പെണ്‍കുട്ടികളില്ലാത്തതാണ് ഇത്തരമൊരു മാറ്റത്തിന് നാട്ടുകൂട്ടത്തെ പ്രേരിപ്പിച്ചത്.

Hisar, Haryana, Inter caste marriage, Khap, Panjayath, Village,അതേസമയം നാട്ടുകൂട്ടത്തിന്റെ തീരുമാനം വലിയ മാറ്റങ്ങളൊന്നും ഗ്രാമത്തിലുണ്ടാക്കില്ലെന്നാണ് ഗ്രാമവാസിയായ സോനു ശര്‍മ്മ (26) പറയുന്നത്. മറ്റ് മതവിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ വളരെ കുറവാണ്.
42 ഗ്രാമങ്ങളുടെ ചുറ്റളവിലുള്ളവര്‍ക്കാണ് അന്യമതസ്ഥരെ വിവാഹം കഴിക്കാനുള്ള അനുമതി മഹാ നാട്ടുകൂട്ടം നല്‍കിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ തീരുമാനത്തിന് ശാസ്ത്രീയ വശം നല്‍കാനാണ് നാട്ടുകൂട്ടത്തിന്റെ ശ്രമം.

കാലത്തിനൊപ്പം മാറ്റങ്ങള്‍ വരണമെന്ന് ഇവര്‍ പറയുന്നു. കൂടാതെ ഒരേ രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ജനിതക വൈകല്യം സൃഷ്ടിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

SUMMARY:
Hisar: 26-year-old Sonu Sharma from Hisar is a worried man. "I am still unmarried. There are as it is not enough girls and then the restrictions don't leave us with much," he says.

Keywords: Hisar, Haryana, Inter caste marriage, Khap, Panjayath, Village,

Post a Comment