Follow KVARTHA on Google news Follow Us!
ad

മോഡിയേയും വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിക്കണം: ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തിഗത ആക്രമണങ്ങള്‍ നടത്തരുതെന്ന പ്രിയങ്ക ഗാന്ധിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിപ്പ് പ്രകടിപ്പിച്ച് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിBJP, Arun Jaitley, Priyanka Gandhi, Robert Vadra, Congress Party,
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തിഗത ആക്രമണങ്ങള്‍ നടത്തരുതെന്ന പ്രിയങ്ക ഗാന്ധിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിപ്പ് പ്രകടിപ്പിച്ച് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. നരേന്ദ്ര മോഡിയേയും വ്യക്തിപരമായി ആക്രമിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം.

BJP, Arun Jaitley, Priyanka Gandhi, Robert Vadra, Congress Party, അവര്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. മോഡിയേയും അവര്‍ വ്യക്തിപരമായി ആക്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ വിവാഹക്കാര്യത്തിലായാലും ഒരു സ്ത്രീക്ക് സുരക്ഷ നല്‍കിയ കാര്യത്തിലായാലും. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ നടന്ന കലാപത്തിലും അദ്ദേഹം വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. യാതൊരു തെളിവുകളുമില്ലാതെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. വ്യക്തിപരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള ഒരാള്‍ തന്നെ ആവശ്യപ്പെട്ടത് സന്തോഷകരമാണ്. അവരുടെ കുടുംബവും പാര്‍ട്ടി അനുയായികളും അവരുടെ ഉപദേശം ചെവിക്കൊണ്ടാല്‍ മതിയായിരുന്നു ജെയ്റ്റ്‌ലി പറഞ്ഞു.

ബിജെപി തന്റെ ഭര്‍ത്താവിനെതിരേയും കുടുംബത്തിനെതിരേയും വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക കഴിഞ്ഞ ദിവസം റായ് ബറേലിയില്‍ ആവശ്യപ്പെട്ടിരുന്നു.

SUMMARY: New Delhi: BJP leader Arun Jaitley says he is "in complete agreement" with Priyanka Gandhi Vadra that personal issues must not be raised by political parties and has asked her Congress party to stop targeting Narendra Modi, the BJP's prime ministerial candidate.

Keywords: BJP, Arun Jaitley, Priyanka Gandhi, Robert Vadra, Congress Party,


Post a Comment