Follow KVARTHA on Google news Follow Us!
ad

കോളജുകളില്‍ മണം പരത്തുന്ന ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

രാജ്യത്തെ ചെറുപ്പക്കാരായ യുവതി യുവാക്കളില്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം കുറഞ്ഞതിന് തുടര്‍ന്ന് വാസനയുള്ള ഉറകള്‍ സൗജന്യമായി സര്‍വകലാശാലകളിലും കോളേജുകളിലും വിതരണം ചെയ്യാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു South Africa's government will distribute coloured and flavoured condoms,Students in Colleges and Unviersities, Survey showed that condom usage had fallen in South Africa,The decline in usage may be because "the standard-issued choice condoms just aren't cool enough",6.4 million HIV-positive people
ദക്ഷിണാഫ്രിക്ക: രാജ്യത്തെ ചെറുപ്പക്കാരായ യുവതി യുവാക്കളില്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം കുറഞ്ഞതിനെ തുടര്‍ന്ന് വാസനയുള്ളതും നിറമുള്ളതുമായ ഉറകള്‍ സൗജന്യമായി സര്‍വകലാശാലകളിലും കോളജുകളിലും വിതരണം ചെയ്യാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രി അരോണ്‍ മൊത്സോലേദിയാണ് ഇതുസംബന്ധിച്ച പദ്ധതി മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി. ബാധിതരുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക ഏകദേശം 6.4 മില്യണ്‍ ജനങ്ങള്‍ എച്ച്.ഐ.വി. ബാധിതരാണെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ മാസം ഹ്യൂമണ്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ 15 വയസിനും 24 വയസിനും ഇടയിലുള്ള യുവതി യുവാക്കളില്‍ കോണ്ടത്തിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

South Africa's government will distribute coloured and flavoured condoms,Students in Colleges and Unviersities, Survey showed that condom usage had fallen in South Africa,The decline in usage may be because "the standard-issued choice condoms just aren't cool enough",6.4 million HIV-positive people 2008 ല്‍ 85 ശതമാനം പുരുഷന്മാരും 66 ശതമാനം സ്ത്രീകളും സുരക്ഷിതമായ രീതികളില്‍ കൂടി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍ 2012 ല്‍ ഇത് യാഥാക്രമം 67ഉം 50 ശതമാനമായി കുറയുകായിരുന്നു. സാധാരണ ഉറ ഉപയോഗിക്കാനുള്ള വൈമനസ്യമാണ് പലരേയും സുരക്ഷിതമായ ലൈഗിംക ബന്ധത്തില്‍നിന്ന് അകറ്റിനിറുത്തുന്നതെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: South Africa's government will distribute coloured and flavoured condoms,Students in Colleges and Universities, Survey showed that condom usage had fallen in South Africa,The decline in usage may be because "the standard-issued choice condoms just aren't cool enough",6.4 million HIV-positive people

Post a Comment