Follow KVARTHA on Google news Follow Us!
ad

സോമനാഥ് ഭാരതിക്ക് ക്രൂരമര്‍ദ്ദനം; കാര്‍ അഗ്‌നിക്കിരയാക്കി

omnath Bharti, Uttar Pradesh, Varanasi, Aam Aadmi Party, AAP, BJP, Lok Sabha polls, ന്യൂഡല്‍ഹി: വരാണസിയില്‍ എ.എ.പി നേതാവ് സോമനാഥ് ഭാരതിക്ക് ക്രൂരമര്‍ദ്ദനം. ആക്രമിച്ചത് ബിജെപിക്കാരാണെന്ന് എ.എ.പി ആരോപിച്ചു. Elections 2014, Narendra Modi., Arvind Kejriwal
ന്യൂഡല്‍ഹി: വരാണസിയില്‍ എ.എ.പി നേതാവ് സോമനാഥ് ഭാരതിക്ക് ക്രൂരമര്‍ദ്ദനം. ആക്രമിച്ചത് ബിജെപിക്കാരാണെന്ന് എ.എ.പി ആരോപിച്ചു. വരാണസിയിലെ അസ്സി ഘട്ടില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഒരു ടെലിവിഷന്‍ ഷോയുടെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ആക്രമണം.

omnath Bharti, Uttar Pradesh, Varanasi, Aam Aadmi Party, AAP, BJP, Lok Sabha polls,   Elections 2014, Narendra Modi., Arvind Kejriwalബിജെപിയുടെ തൊപ്പിയണിഞ്ഞ ഒരു പറ്റം ആളുകളാണ് ആക്രമണം നടത്തിയത്. ഡല്‍ഹി മുന്‍ നിയമമന്ത്രിയായിരുന്ന സോമനാഥ് ഭാരതിയുടെ കാര്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. കാറിന്റെ ഡ്രൈവറേയും അക്രമികള്‍ മര്‍ദ്ദിച്ചു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടില്ലെന്ന് സോമനാഥ് ഭാരതി വ്യക്തമാക്കി. എന്നാല്‍ ആക്രമണം തന്നെ ഞെട്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പരാതിയുമായി പോലീസിനെ സമീപിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

SUMMARY: New Delhi: Aam Aadmi Party leader Somnath Bharti was brutally beaten up by alleged BJP supporters in Assi Ghat in Varanasi on Wednesday evening during the filming of a television show.

Keywords: Somnath Bharti, Uttar Pradesh, Varanasi, Aam Aadmi Party, AAP, BJP, Lok Sabha polls, 
Elections 2014, Narendra Modi., Arvind Kejriwal

Post a Comment