Follow KVARTHA on Google news Follow Us!
ad

മോഡിയെ പരാജയപ്പെടുത്താന്‍ ഖ്വാമി ഏകത ദള്‍ കേജരിവാളിനെ പിന്തുണയ്ക്കും

വരാണസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പരാജയപ്പെടുത്താന്‍ എ.എ.പി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജരിവാളിനെ പിന്തുണയ്ക്കാന്‍ ഖ്വാമി ഏകത ദള്‍ തീരുമാനിച്ചു.Uuami Ekta Dal, Mukhtar Ansari, AAP, Arvind Kejriwal,
വരാണസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പരാജയപ്പെടുത്താന്‍ എ.എ.പി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജരിവാളിനെ പിന്തുണയ്ക്കാന്‍ ഖ്വാമി ഏകത ദള്‍ തീരുമാനിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടായിട്ടില്ല. ഏപ്രില്‍ 29ന് നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുകയും ഔദ്യോഗീക പ്രഖ്യാപനമുണ്ടാവുകയും ചെയ്യും. ഖ്വാമി ഏകത ദള്‍ നേതാവ് അഫ്‌സല്‍ അന്‍സാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Uuami Ekta Dal, Mukhtar Ansari, AAP, Arvind Kejriwal,അതേസമയം എ.എ.പി ഖ്വാമി ഏകത ദളിന്റെ പിന്തുണ സ്വീകരിക്കാന്‍ വിസമ്മതിച്ചതായി അഫ്‌സല്‍ അന്‍സാരി വ്യക്തമാക്കി. എന്നിരുന്നാലും പാര്‍ട്ടിയുടെ പിന്തുണ കേജരിവാളിന് നല്‍കാനാണ് തീരുമാനം. നരേന്ദ്ര മോഡിയെ പരാജയപ്പെടുത്താന്‍ ശക്തിയുള്ള നേതാവാണ് അരവിന്ദ് കേജരിവാള്‍ അഫ്‌സല്‍ അന്‍സാരി പറഞ്ഞു.

നരേന്ദ്ര മോഡിയെ പരാജയപ്പെടുത്തുക എന്നത് തന്നെയാണ് പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യം. പ്രധാനമന്ത്രി പദത്തിലേയ്ക്ക് അദ്ദേഹമെത്തുന്നത് തടയും. മതേതര വോട്ടുകള്‍ വിഭജിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഖ്വാമി ഏകത ദള്‍ മുഖ്താര്‍ അന്‍സാരിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍ വലിച്ചത് അഫ്‌സല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.

SUMMARY: Varanasi: Quami Ekta Dal, being led by mafia-don-turned politician Mukhtar Ansari, on Tuesday said the party will support AAP chief Arvind Kejriwal if he emerges as the strongest candidate with a potential to defeat BJP leader Narendra Modi.

Keywords: Uuami Ekta Dal, Mukhtar Ansari, AAP, Arvind Kejriwal,

Post a Comment