Follow KVARTHA on Google news Follow Us!
ad

പിണറായി പ്രേമചന്ദ്രനെ പരമനാറിയാക്കിയതില്‍ രോഷവും നിരാശയും എം എ ബേബിക്ക്; കാരാട്ടിനോട് 'പരാതി' പറഞ്ഞു

ഇടതുമുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നു മല്‍സരിക്കുന്ന ആര്‍എസ്പിയോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ അവരുടെ Thiruvananthapuram, Kerala, UDF, CPM, Kollam, Pinarayi vijayan, V.S Achuthanandan, Kottayam, M.A Baby, Politics,
തിരുവനന്തപുരം: (www.kvartha.com 06.04.2014) ഇടതുമുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നു മല്‍സരിക്കുന്ന ആര്‍എസ്പിയോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ അവരുടെ സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ പരമനാറി എന്നു വിശേഷിപ്പിച്ചത് സിപിഎമ്മില്‍ പുതിയ ഉരുള്‍പൊട്ടലാകുന്നു.

കൊല്ലത്തെ സ്ഥാനാര്‍ത്ഥിയും സിപിഎം പിബി അംഗവുമായ എം എ ബേബി, പിണറായിയുടെ പരസ്യ തെറി പറച്ചിലിനെതിരേ കേന്ദ്ര നേതൃത്വത്തോട് അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഇത് പരാതി പറച്ചിലല്ല എന്നും കാര്യം നേതൃത്വത്തെ ധരിപ്പിക്കല്‍ മാത്രമാണെന്നുമാണ് ബേബിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. അതേസമയം, ഔദ്യോഗിക പക്ഷവുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ പ്രതിപക്ഷ നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദന്‍ ഈ വിവാദത്തില്‍ മിണ്ടാനും മിണ്ടാതിരിക്കാനും വയ്യാത്ത അവസ്ഥയിലാണു താനും. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നതായി പരക്കെ പ്രചരിപ്പിക്കപ്പെടുന്ന രാഷ്ട്രീയ ധാര്‍മികതയ്‌ക്കെതിരാണ് പിണറായിയുടെ പരസ്യ പ്രയോഗം.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് പരസ്യമായി ചൂണ്ടിക്കാട്ടി പിണറായിയെയോ പാര്‍ട്ടിയെയോ വെട്ടിലാക്കാന്‍ വി എസ് ഉദ്ദേശിക്കുന്നില്ലെന്നാണു വിവരം. എന്നാല്‍ ഇതിനേക്കാള്‍ മോശമായ പരാമര്‍ശങ്ങള്‍ പൊതുവേദികളില്‍ നടത്താറുള്ള വിഎസിന് പിണറായിയെ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ ധാര്‍മികമായി സാധിക്കാത്തതാണ് അദ്ദേഹത്തിന്റെ മൗനത്തിനു കാരണം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സുരേഷ്‌കുറുപ്പിനെതിരേ കോട്ടയത്ത് മുമ്പ് മല്‍സരിച്ച സ്‌കറിയ തോമസിനെ പൊതുവേദിയില്‍ തീട്ടക്കണ്ടി എന്നു പറയുകയും ആലപ്പുഴയില്‍ സുശീല ഗോപാലനെതിരേ മല്‍സരിച്ച കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച്, സുശീല ഒന്നു വളിവിട്ടാല്‍ പറന്നു പോകാനേ ഉള്ളു അയാള്‍ എന്നു പറയുകയും ചെയ്തിട്ടുണ്ട് വി എസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ തനിക്കെതിരേ മല്‍സരിച്ച ലതികാ സുഭാഷിനെക്കുറിച്ച് വി എസ് നടത്തിയ മോശം പരാമര്‍ശം വന്‍ വിവാദമായിരുന്നു. അതുപോലെ കെട്ടടങ്ങുന്ന പരാമര്‍ശമല്ല പിണറായിയുടേത് എന്നാതാണു പ്രത്യേകത.

Thiruvananthapuram, Kerala, UDF, CPM, Kollam, Pinarayi vijayan, V.S Achuthanandan, Kottayam, M.A Baby, Politics, Pinarayi lashes out against RSP and Premachandran
പിണറായി പറഞ്ഞത് പച്ചയായിത്തന്നെ തെറിവാക്കാണ്. തെരഞ്ഞെടുപ്പു കമ്മീഷന്‍ അത് ഗൗരവത്തിലെടുത്തു നീങ്ങുകയും ബേബി വിജയിക്കുകയും ചെയ്താല്‍ ബേബിയുടെ തെരഞ്ഞെടുപ്പുഫലം പിന്നീട് റദ്ദാക്കാന്‍ വരെ ഇത് ഇടയായേക്കാം.

'എതിര്‍സ്ഥാനാര്‍ഥികളെക്കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ലെങ്കിലും പരമനാറിയായാല്‍ എങ്ങനെ പറയാതിരിക്കും.' എന്നാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്. ബേബിയുടെ തെരഞ്ഞെടുപ്പു വേദിയില്‍ നടത്തിയ ഈ പരാമര്‍ശം അപ്പോള്‍ ഇടത് അണികളുടെ കൈയടി നേടിയെങ്കിലും രാഷ്ട്രീയ, മാധ്യമ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ടിവി ചാനലുകള്‍ അത് തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നുമുണ്ട്.

പ്രേമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ വാടകസ്ഥാനാര്‍ഥിയാണ്, വാടകയ്‌ക്കെടുത്ത് സ്വന്തമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ടു കോണ്‍്ഗഗ്രസിന്റെ സീററ് തന്നെയാണ് കൊല്ലം എന്നും പിണറായി പറഞ്ഞു.  രാഷ്ട്രീയ വഞ്ചനയുടെ ആള്‍രൂപമാണ് ആര്‍എസ്പി. ടിജെ ചന്ദ്രചൂഡന്റെ കാര്‍മികത്വത്തിലായിരുന്നു ആര്‍എസ്പി ഗൂഡാലോചന നടത്തിയത്.പിണറായി തുടര്‍ന്നു. രാഷ്ട്രീയ വിമര്‍ശനം എന്ന നിലയില്‍ ഈ പറഞ്ഞതൊന്നും വലിയ പ്രശ്‌നമല്ലെങ്കിലും പരമനാറിയെന്നു പറഞ്ഞത് തിരുത്താനാകാത്തതായി മാറി. തെക്കന്‍ കേരളത്തില്‍ വ്യാപകമായി തെറി വാക്കായി ഉപയോഗിക്കുന്ന ഈ വാക്ക്, ദുരുദ്ദേശത്തോടെ പറഞ്ഞതല്ല എന്നു വരുത്തി തലയൂരാനാണ് പിണറായിക്ക് പാര്‍ട്ടിയുടെ അഭിഭാഷകരില്‍ നിന്നു ലഭിച്ച നിയമോപദേശം.

കേരള പര്യടനത്തിലുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം സീതാറാം യച്ചൂരി എന്നിവരുമായാണ് ബേബി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിയത്. എന്നാല്‍ ഇതിനു തുടര്‍ച്ചയായി ഈ നേതാക്കളിലാരെങ്കിലും പിണറായിയുമായി സംസാരിച്ചോ എന്നു വ്യക്തമല്ല.

Thiruvananthapuram, Kerala, UDF, CPM, Kollam, Pinarayi vijayan, V.S Achuthanandan, Kottayam, M.A Baby, Politics, Pinarayi lashes out against RSP and Premachandran
അതേസമയം, ആദ്യത്തെ ഞെട്ടല്‍ മാറിയപ്പോള്‍ ആര്‍എസ്പിയും പ്രേമചന്ദ്രനും യുഡിഎഫും പിണറായി തങ്ങള്‍ക്കു ചെയ്ത അപ്രതീക്ഷിത 'സഹായം' മുതലെടുക്കാനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പു കമ്മീഷനു പരാതി കൊടുക്കുന്നതിനു പുറമേ പിണറായി പറഞ്ഞ തെറിവാക്ക് ധാര്‍മികമായി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. അതുതന്നെയാണ് എം എ ബേബിയെ ഭയപ്പെടുത്തുന്നതും.

Related News: 
പ്രേമചന്ദ്രന്‍ പരമനാറിയെന്ന് പിണറായി വിജയന്‍; പരാമര്‍ശം വിവാദത്തില്‍

Keywords: Thiruvananthapuram, Kerala, UDF, CPM, Kollam, Pinarayi vijayan, V.S Achuthanandan, Kottayam, M.A Baby, Politics, Pinarayi lashes out against RSP and Premachandran

Post a Comment