Follow KVARTHA on Google news Follow Us!
ad

എഞ്ചിനീയറിംഗ് - മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ തുടങ്ങി

സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന Website, New Delhi, Mumbai, Dubai, Record, Increased, Students, Application, Kerala,
തിരുവനന്തപുരം: (www.kvartha.com 21.04.2014)സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ച ആരംഭിച്ചു .   എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും മെഡിക്കല്‍ പ്രവേശന പരീക്ഷ ബുധനാഴ്ചയും നടക്കും.

സംസ്ഥാനത്ത് 327 കേന്ദ്രങ്ങളിലായി 1,48,000 വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറമെ ഡെല്‍ഹിയില്‍ രണ്ടും റാഞ്ചി, മുംബൈ, ദുബൈ എന്നിവിടങ്ങളില്‍ ഓരോ പരീക്ഷാകേന്ദ്രങ്ങളുമാണുള്ളത്.

 Medical, engineering entrance exams from April 21-24, Website, New Delhi,എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ രാവിലെ 10 മണി മുതല്‍ 12.30 മണിവരെയും മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ബുധനാഴ്ച രാവിലെയും വൈകിട്ടുമായി നടക്കും.

പരീക്ഷകളുടെ ഉത്തരസൂചികകള്‍ ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ  പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ തവണത്തേക്കാള്‍ ഇക്കുറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍
റെക്കോര്‍ഡ് വര്‍ധനയാണ്. 1,19,000 പേര്‍ ഇക്കുറി എഞ്ചിനീയറിംഗ് പരീക്ഷ എഴുതുന്നുണ്ട്. മെഡിക്കല്‍ പരീക്ഷയ്ക്ക് 1.2 ലക്ഷത്തോളം പേരാണ് അപേക്ഷിച്ചിട്ടുള്ളത്. പരീക്ഷാ ഫലം മെയ് 25നകം പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Medical, engineering entrance exams from April 21-24, Website, New Delhi, Mumbai, Dubai, Record, Increased, Students, Application, Kerala.

Post a Comment