Follow KVARTHA on Google news Follow Us!
ad

അമീര്‍ ഖാന്റെ ടിവി ഷോയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അപവാദം; മുന്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബോളിവുഡ് താരം അമീര്‍ ഖാനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ മുന്‍ മെര്‍ച്ചന്റ് നേ Mumbai, Arrest, Cyber Crime, Facebook, Ameer Khan, Navy, National, Ajith, Manipal man arrested for defaming actor Aamir Khan
മുംബൈ: (www.kvartha.com 20.04.2014) ബോളിവുഡ് താരം അമീര്‍ ഖാനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ മുന്‍ മെര്‍ച്ചന്റ് നേവി ഓഫീസറെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. കര്‍ണാടക മണിപ്പാലിലെ അജിത്ത് വടകയിലി (58) നെയാണ് ഐടി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

അമീര്‍ ഖാന്റെ ടിവി ഷോ ആയ സത്യമേവജയതേ ക്കെതിരെയാണ് അജിത്ത് അപകീര്‍ത്തികരമായ പോസ്റ്റിട്ടത്. സത്യമേവജയതേ എന്ന പരിപാടിക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് സംഭാവന സ്വീകരിക്കുന്നുവെന്നായിരുന്നു പോസ്റ്റ്.

Mumbai, Arrest, Cyber Crime, Facebook, Ameer Khan, Navy, National, Ajith, Manipal man arrested for defaming actor Aamir Khan
മാര്‍ച്ച് ഒമ്പതിനാണ് സംഭവം സംബന്ധിച്ച് അമീര്‍ ഖാന്‍ പരാതി നല്‍കിയത്. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. കുറ്റപത്രം തിങ്കളാഴ്ച സമര്‍പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Mumbai, Arrest, Cyber Crime, Facebook, Ameer Khan, Navy, National, Ajith, Manipal man arrested for defaming actor Aamir Khan. 

Post a Comment