Follow KVARTHA on Google news Follow Us!
ad

സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി കുഴിച്ചുമൂടിയ യുവാവ് സ്വയം പുറത്തുവന്നു

സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി കുഴിച്ചുമൂടിയ യുവാവ് സ്വയം മണ്ണ് നീക്കി പുറത്തുവന്നു. ലിറ്റിയതോലി ഗ്രാമത്തിലെ ഗുംലയിലാണ് സംഭവം. Man thrashed, buried by friends, survives after digging himself out of his ‘grave’
ഗുംല(ജാര്‍ഖണ്ഡ്): സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി കുഴിച്ചുമൂടിയ യുവാവ് സ്വയം മണ്ണ് നീക്കി പുറത്തുവന്നു. ലിറ്റിയതോലി ഗ്രാമത്തിലെ ഗുംലയിലാണ് സംഭവം. 25കാരനായ സുരേന്ദ്ര ഉറാന്‍വ് ആണ് മരണത്തെ അതിജീവിച്ച് പുറത്തെത്തിയത്.

ശനിയാഴ്ചയാണ് സുരേന്ദ്രനെ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കല്ലുകൊണ്ടിടിച്ച് മാരകമായി പരിക്കേല്പിച്ച സുരേന്ദ്രന്‍ ബോധരഹിതനായി വീഴുകയായിരുന്നു. സുരേന്ദ്രന്‍ മരിച്ചതായി തെറ്റിദ്ധരിച്ച പ്രതികള്‍ ഇദ്ദേഹത്തെ നദിക്കരയില്‍ കുഴിച്ചിട്ടു.

 Jharkhand, Buried, Friends, Attack
ബോധം തിരിച്ചുകിട്ടിയ സുരേന്ദ്രന്‍ കുഴിമാന്തി പുറത്തെത്തി. സമീപത്തെ കലിഗ ഗ്രാമത്തിലെത്തിയ സുരേന്ദ്രന്റെ അവസ്ഥ കണ്ട ഗ്രാമീണരാണ് പോലീസില്‍ വിവരമറിയിച്ചത്. ഇദ്ദേഹത്തെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആര്‍.ഐ.എം.എസിലേയ്ക്ക് മാറ്റി.

SUMMARY: Gumla Jharkhand A boy, hailing from Litiyatoli village in Gumla, survived a gruesome attack on him by his friend and another unidentified youth who buried him under the sand thinking he was dead.

Keywords: Jharkhand, Buried, Friends, Attack.

Post a Comment