Follow KVARTHA on Google news Follow Us!
ad

മോഡിയെ വീഴ്ത്തി കെജ്‌രിവാള്‍ ലോകത്തിന്റെ നെറുകയ്യില്‍

മുന്‍ ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര Aam Aadmi Party leader Arvind Kejriwal, Narendra Modi, Lok Sabha seat, Rahul Gandhi.
ഡെല്‍ഹി: (www.kvartha.com 23.04.2014) മുന്‍ ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തക അത്ര എളുപ്പമല്ലെങ്കിലും ഇവിടെ അത് സംഭവിച്ചിരിക്കുന്നു. ടൈം മാഗസിന്‍ നടത്തിയ തെരഞ്ഞെടുപ്പിലാണ് കെജരിവാള്‍ മോഡിയേയും രാഹുല്‍ ഗാന്ധിയേയും പരാജയപ്പെടുത്തി വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 പേരെ തെരഞ്ഞെടുക്കാനാണ് ടൈം മാഗസിന്‍ വായനക്കാര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ അവസരം നല്‍കിയത്.
Aam Aadmi Party leader Arvind Kejriwal, Narendra Modi, Lok Sabha seat, Rahul Gandhi.

മോഡിയേയും അമേരിക്കന്‍ ഗായിക കാറ്റിപെറിയേയും പിന്നിലാക്കി കെജ്‌രിവാള്‍ ഏറ്റവും കൂടുതല്‍ അനുകൂല വോട്ട് നേടി. ആകെ പോള്‍ ചെയ്ത 3.2 മില്യന്‍ വോട്ടുകളില്‍ കെജ്‌രിവാള്‍ 261,114 (14 ശതമാനം) അനുകൂല വോട്ടുകള്‍ നേടിയപ്പോള്‍ മോഡിക്ക് 164,572 (എട്ട് ശതമാനം) അനുകൂല വോട്ടുകള്‍ മാത്രമാണ് നേടാനായത്. അതേസമയം മോഡിയെ എതിര്‍ത്ത് വോട്ട് ചെയ്തവരുടെ എണ്ണം 166,260ഉം (13 ശതമാനം) കെജ്‌രിവാളിനെ എതിര്‍ത്ത് വോട്ട് ചെയ്തവരുടെ എണ്ണം ഏഴ് ശതമാനവുമാണ്. ഏറ്റവും കൂടുതല്‍ നെഗറ്റീവ് വോട്ട് നേടിയതും മോഡിയാണ്.
Aam Aadmi Party leader Arvind Kejriwal, Narendra Modi, Lok Sabha seat, Rahul Gandhi.

40-ാം നമ്പറില്‍ ലിസ്റ്റിലുള്ള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് വെറും രണ്ട് ശതമാനം അനുകൂല വോട്ടുകള്‍ മാത്രമാണ് നേടാനായത്.
Aam Aadmi Party leader Arvind Kejriwal, Narendra Modi, Lok Sabha seat, Rahul Gandhi.

വര്‍ഷംതോറും ലോകത്തിലെ നൂറ് സ്വാധീനമുള്ള വ്യക്തികളെ ഓണ്‍ലൈന്‍ പോളിലൂടെ തെരഞ്ഞെടുക്കാറുള്ള ടൈം മാഗസിന്റെ ഇത്തവണത്തെ പോളിംഗ് ശരിക്കും മോഡി കെജ്‌രിവാള്‍ മത്സരമായി മാറി. വ്യാഴാഴ്ച ഓദ്യോഗികമായി ടൈം മാഗസിന്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Also read:
ബൈക്കില്‍ ലോറിയിടിച്ച് പരിക്കേറ്റ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ മരിച്ചു

SUMMARY: While Aam Aadmi Party leader and former Delhi Chief Minister Arvind Kejriwal may have a tough time in beating Bharatiya Janata Party PM nominee Narendra Modi in Varanasi Lok Sabha seat, he has done that successfully at another poll.

Keywords: Aam Aadmi Party leader Arvind Kejriwal, Narendra Modi, Lok Sabha seat, Rahul Gandhi.

Post a Comment