Follow KVARTHA on Google news Follow Us!
ad
Posts

സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. റാബഖില്‍ നിന്ന് ത്വാഇഫിലേക്ക് Accident, Saudi Arabia, Malayalees, Gulf, Malappuram, Naushad, Navas, Sreedharan, Janardanan
സൗദി: (www.kvartha.com 20.04.2014) സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. സൗദി അറേബ്യയിലെ തായിഫില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ റിയാദ് തായിഫ് ഹൈവേയില്‍ റിദ്വാനിലാണ് അപകടം നടന്നത്. പയ്യനങ്ങാടി ചന്ദ്രക്കാട്ട് മുഹമ്മദ് നവാസ് (26), പയ്യനങ്ങാടി ചന്ദ്രക്കാട്ട് നൗഷാദ് (26), കുറ്റിപ്പാലം തൊണ്ടിയില്‍കോരു ശ്രീധരന്‍ (35), കുറ്റിപ്പാല കൊട്ടിയാട്ടില്‍ ജനാര്‍ദനന്‍ (40), മലപ്പുറം മേല്‍മുറി അധികാരത്തൊടി കുഴിമാട്ടിക്കളത്തില്‍ മുഹമ്മദ് സലീം(32) എന്നിവരാണ് മരണപ്പെട്ടത്.

ഇവര്‍ സഞ്ചരിച്ചിരുന്ന നിസാന്‍ അര്‍മാദ ജീപ്പ് മുന്‍ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. റാബിക്കില്‍ നിന്നും ദുലൂം എന്ന് സ്ഥലത്തേക്ക് ജോലി ആവശ്യാര്‍ത്ഥം പോയതായിരുന്നു സംഘം സഈദ് ഉസ്മാന്‍ കാറ്ററിംഗ് കമ്പനി ജീവനക്കാരന് മരിച്ച എല്ലാവരും  മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ താഇഫ് കിങ് ഫൈസല്‍ ആസ്പത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു പേര്‍ക്ക് സാരമായി പരുക്കേറ്റു. ഇതില്‍ ഒരു ബംഗാളിയും ഉള്‍പ്പെടും.

Accident, Saudi Arabia, Malayalees, Gulf, Malappuram, Naushad, Navas, Sreedharan, Janardanan, Five Malayalees killed in an accident at Saudi.
മുഹമ്മദ് സലീം
തിരൂര്‍ വൈലത്തൂര്‍ പൊന്മുണ്ടം സ്വദേശി കടലായില്‍ ജഫ്ഷീര്‍ ബംഗ്ലാദേശ് സ്വദേശി മുലായന്‍ഖാന്‍ എന്നിവരാണ് താഇഫിലെ കിങ് അബ്ദുല്‍ അസീസ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. മരിച്ച നൗഷാദ് തിരൂര്‍ പയ്യനങ്ങാടിയിലെ ചന്ദ്രക്കാട്ട് മുഹമ്മദ്കുട്ടിയുടെ മകനാണ്. മുഹമ്മദ് നവാസ് ചന്ദ്രക്കാട്ട് മുഹമ്മദലി ഹാജിയുടെ മകനാണ്. മുഹമ്മദ് സലീം മലപ്പുറം മേല്‍മുറി അധികാരത്തൊടിയിലെ കുഴിമാട്ടിക്കളത്തില്‍ പരേതനായ ചെറുട്ടിയുടെ മകനാണ്. സലീമിന് നാലു വയസുള്ള ഒരു അണ്‍കുട്ടിയും രണ്ടു വയസുള്ള ഒരു പെണ്‍കുട്ടിയും ഉണ്ട്.

(Updated)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Accident, Saudi Arabia, Malayalees, Gulf, Malappuram, Naushad, Navas, Sreedharan, Janardanan, Five Malayalees killed in an accident at Saudi. 

Post a Comment