Follow KVARTHA on Google news Follow Us!
ad

ഗിരിരാജ് സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ന്യൂഡല്‍ഹി: വിവാദ പ്രസംഗം നടത്തി കേസിലകപ്പെട്ട ബിജെപി നേതാവ് ഗിരിരാജ് സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. പൊതുവേദികളിലും യോഗങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്നുമാണ് Giriraj Singh, Election commission
ന്യൂഡല്‍ഹി: വിവാദ പ്രസംഗം നടത്തി കേസിലകപ്പെട്ട ബിജെപി നേതാവ് ഗിരിരാജ് സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. പൊതുവേദികളിലും യോഗങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്നുമാണ് കമ്മീഷന്‍ ഗിരിരാജ് സിംഗിനെ വിലക്കിയിരിക്കുന്നത്. ഏപ്രില്‍ 24 നുള്ളില്‍ ഗിരിരാജ് സിംഗിനോട് വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. പൊതു യോഗങ്ങള്‍, പൊതു പരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍ എന്നിവയില്‍ സംബന്ധിക്കാന്‍ ഗിരിരാജ് സിംഗിന് അനുവാദം നല്‍കരുതെന്നാണ് നിര്‍ദ്ദേശം.
 Giriraj Singh, Election commission
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി എത്രയും വേഗം തീരുമാനം കൈക്കൊള്ളുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

SUMMARY:
New Delhi: The Election Commission on Tuesday issued a notice to BJP leader Giriraj Singh for his controversial remarks that those who will oppose Narendra Modi will have to go Pakistan. The Commission has banned Singh from holding any public rallies or meetings and gave him time till April 24 to file a reply.

Keywords: Giriraj Singh, Election commission

Post a Comment