Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പിന് സമ്മതമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തങ്ങള്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ഈ പുതിയ തീരുമാനം സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. National, Congress, Delhi Assembly Election, Ready, Apex court, Aam Adhmi party, Petition, BJP
ന്യൂഡല്‍ഹി(www.kvartha.com 15.04.2014) ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തങ്ങള്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ഈ പുതിയ തീരുമാനം സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹി നിയമസഭാ നടപടികള്‍ മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് സുപ്രീംകോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാതലത്തിലാണ് ഇതുവരേയും ഡല്‍ഹിയില്‍ ഉടനടി തിരഞ്ഞെടുപ്പ് വേണ്ടെന്ന് പറഞ്ഞ കോണ്‍ഗ്രസ് മലക്കം മറിഞ്ഞ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.

 National, Congress, Delhi Assembly Election, Ready, Apex court, Aam Adhmi party, Petition, BJPലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന ഭയമാണ് ഇപ്പോഴത്തെ തീരുമാനത്തിനു പിന്നില്‍. 70 സീറ്റുള്ള ഡല്‍ഹി നിയമസഭയില്‍ നിലവില്‍ 32 സീറ്റുനേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുണ്ട്. ഏഴ് സീറ്റാണ് കോണ്‍ഗ്രസിനുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National, Congress, Delhi Assembly Election, Ready, Apex court, Aam Adhmi party, Petition, BJP, Congress ready to hold assembly elections in Delhi

Post a Comment