Follow KVARTHA on Google news Follow Us!
ad
Posts

സീരിയല്‍ നടിയെ പീഡിപ്പിച്ചതിന് 3പേര്‍ക്കെതിരെ കേസെടുത്തു; നടിയുടെ വീട്ടിലെ അവസ്ഥ ദയനീയം

സീരിയല്‍ നടിയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് Police, Complaint, Actress, Seized, kasaragod, Ernakulam, Thrissur, Flat, Hotel,
കാസര്‍കോട്: (www.kvartha.com 02.04.2014) സീരിയല്‍ നടിയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശിനിയായ 22കാരിയുടെ പരാതിയിലാണ് കേസെടുത്തത്.

ഗള്‍ഫുകാരനെ നുള്ളിപ്പാടിയിലെ സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി നടിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഈ കേസിലെ ഒന്നാംപ്രതി ചെമ്മനാട്ടെ അബ്ദുല്‍ ഷാഹില്‍, രണ്ടാം പ്രതി അണങ്കൂര്‍ കാപ്പിവളപ്പിലെ എന്‍.എ.സമീര്‍, ദേളിയിലെ ഡി.എ. സമീര്‍ എന്നിവര്‍ക്കെതിരെയാണ് ലൈംഗിക പീഡനത്തിന് കേസെടുത്തത്. യുവതിയുടെ പിതാവ് കാന്‍സര്‍ രോഗിയാണ്. മാതാവ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ശസ്ത്രകിയ തുടര്‍ന്ന് കിടപ്പിലാണ്. കുടുംബം പോറ്റാനാണ് സീരിയലില്‍ അഭിനയിക്കാന്‍ എറണാകുളത്ത് പരിചയക്കാര്‍ മുഖേന എത്തിയത്.

എറണാകുളത്ത് വച്ച് നടിയെ പരിചയപ്പെട്ട ദേളിയിലെ ഡി.എ.സമീര്‍ സീരിയല്‍ നിര്‍മാതാവാണെന്നും അടുത്ത സീരിയലില്‍ നായികയാക്കാമെന്നും പറഞ്ഞിരുന്നു. വീട്ടിലെ അവസ്ഥ പറഞ്ഞപ്പോഴാണ് യുവതിക്ക് നല്ല അവസരം നല്‍കാമെന്ന് സമീര്‍ അറിയിച്ചത്. സീരിയലിന്റെ ഷൂട്ടിംഗ് ഗള്‍ഫില്‍ വെച്ചാണ് നടത്തുന്നതെന്ന് പറഞ്ഞപ്പോള്‍ തനിക്ക് പാസ്‌പോര്‍ട്ടില്ലെന്ന് അറിയിച്ച നടിയോട് മംഗലാപുരത്ത് ഇത് നിര്‍മിച്ച് നല്‍കുന്നവരുണ്ടെന്നും ഇതിനായി കാസര്‍കോട്ടേക്ക് വരണമെന്നും അറിയിച്ചപ്പോഴാണ് യുവതി തൃശൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ടത്.

22ന് രാത്രി നേത്രാവതി എക്‌സ്പ്രസില്‍ കാസര്‍കോട്ടെത്തിയ നടിയെ സമീര്‍ തന്റെ ആലംപാടിയിലെ ഫ്‌ലാറ്റില്‍ കൊണ്ടുപോവുകയും അവിടെവെച്ച് മറ്റുരണ്ടു പ്രതികളുമായി ചേര്‍ന്ന് മാറി മാറി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് നടിയുടെ മൊഴി. മാനം നഷ്ടപ്പെട്ട നടിയോട് പിറ്റേദിവസം സീരിയലിന്റെ നിര്‍മാതാവ് കാസര്‍കോട്ട് എത്തുന്നുണ്ടെന്നും കുടുംബത്തിന്റെ പ്രാരാബ്ധം പറഞ്ഞ് കൂടുതല്‍ പണം വാങ്ങാമെന്നും അറിയിച്ചാണ് യുവതിയെ നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ ഹോട്ടലില്‍ എത്തിച്ചത്.

ഇതിനിടയിലാണ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ നായന്മാര്‍മൂല പാണലത്തെ നസീബിനൊപ്പം നടിയെ നഗ്നയാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ നടത്തി 10 ലക്ഷം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചത്. നസീബിന്റെ സുഹൃത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ബ്ലാക് മെയിലിംഗ് തന്ത്രം പാളുകയും സംഘത്തിലെ മൂന്നുപേരെ പോലീസ് കയ്യോടെ പിടികൂടുകയും ചെയ്തത്. നടിയേയും കൊണ്ട് മറ്റുപ്രതികള്‍ ഇതിനിടയില്‍ രക്ഷപ്പെട്ടിരുന്നു. സംഭവസ്ഥലത്തുവെച്ച് അറസ്റ്റിലായ മൂന്നുപേരെ കൂടാതെ മറ്റൊരു പ്രതിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയടക്കം നാലുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

നടിയും കുടുംബവും നേരത്തെ കോയമ്പത്തൂരിലായിരുന്നു. അവിടെ ചെറിയൊരു ഹോട്ടല്‍ നടത്തി വന്ന ഇവര്‍ പിതാവിനേയും മാതാവിനേയും രോഗം പിടികൂടിയതോടെയാണ് തൃശൂരിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. കുടുംബം പോറ്റാനായി ബ്യൂട്ടി പാര്‍ലര്‍ കോഴ്‌സ് കഴിഞ്ഞ യുവതി തൃശൂരിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവിടെ നിന്നുള്ള വരുമാനം കൊണ്ട് മാത്രം രോഗികളായ മാതാപിതാക്കളെ നോക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് സീരിയല്‍ അഭിനയത്തിനായി എറണാകുളത്ത് എത്തിയത്. ഇവിടെ വെച്ചാണ് സമീറുമായി പരിചയപ്പെട്ടതും കാസര്‍കോട്ടെത്തിയതും.

നഗ്നചിത്ര കേസില്‍ സീരിയല്‍ നടി പ്രതിയാണെങ്കിലും ഇവരെ ഭീഷണിപ്പെടുത്തിയാണ് ഗള്‍ഫുകാരനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ചതെന്ന് പോലീസ് പറയുന്നു. അതിനാല്‍ ഇവരെ മാപ്പുസാക്ഷിയാക്കുമെന്നും അറിയുന്നു.

 Police, Complaint, Actress, Seized, kasaragod, Ernakulam, Thrissur, Flat, Hotel, Case against 3 for molesting serial actress

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Police, Complaint, Actress, Seized, kasaragod, Ernakulam, Thrissur, Flat, Hotel, Case against 3 for molesting serial actress 

Post a Comment