Follow KVARTHA on Google news Follow Us!
ad

ബേബിയും മാത്യു ടി തോമസും വിജയിച്ചാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പഴേ തുടങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വരുന്നതുവരെയുള്ള കാത്തിരിപ്പുകാലം സജീവമാക്കാന്‍, ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച രണ്ട് Thiruvalla, Kollam, Kundara, M.A. Baby, Mathew-T-Thomas, By-election, Election-2014, LDF, UDF, Kerala.
തിരുവന്തപുരം: (www.kvartha.com 14.04.2014) ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വരുന്നതുവരെയുള്ള കാത്തിരിപ്പുകാലം സജീവമാക്കാന്‍, ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച രണ്ട് എംഎല്‍എമാരുടെയും മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ സ്ഥാനാര്‍ത്ഥി ആരാകണം എന്ന ആലോചന മുന്നണികള്‍ ഇപ്പോഴേ തുടങ്ങി. മെയ് 16നു തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ കോട്ടയത്ത് ഇടതുമുന്നണിയുടെ ജനതാദള്‍ സ്ഥാനാര്‍ത്ഥി മാത്യു ടി തോമസ് വിജയിച്ചാല്‍ തിരുവല്ലയിലും കൊല്ലത്ത് സിപിഎമ്മിന്റെ എം എ ബേബി വിജയിച്ചാല്‍ കുണ്ടറയിലുമാണ് ഉപതെരഞ്ഞെടുപ്പു നടക്കുക.

രണ്ടുപേരുടെയും മുഖ്യ എതിര്‍ സ്ഥാനാര്‍ത്ഥിയാണു വിജയിക്കുന്നതെങ്കില്‍ മാത്യു ടി തോമസിനും ബേബിക്കും എംഎല്‍എയായി തുടരാന്‍ തടസവുമില്ല. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ് ഇടതുമുന്നണി ഇത്തവണ പരീക്ഷിച്ചിരിക്കുന്നത്. കെ സുധാകരന്‍, കെ സി വേണുഗോപാല്‍, കെ വി തോമസ് എന്നിവരെ എംഎല്‍എയായിരിക്കെ ലോക്‌സഭയിലേക്കു മല്‍സരിപ്പിച്ചു വന്‍വിജയമാണു നേടിയത്.

ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണകാലത്ത് ഈ മൂന്നു നിയമസഭാ സീറ്റുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫാണു വിജയിച്ചത്. ഈ പരീക്ഷണം ഒന്നിലധികം മണ്ഡലങ്ങളില്‍ നടത്താന്‍ സിപിഎം ആദ്യം ആലോചിച്ചിരുന്നു. പിന്നീട് അത് ഒന്നിലേക്കു ചുരുക്കി. പിബി അംഗം എം എ ബേബിയെ മാത്രം മല്‍സരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് സീറ്റുനിഷേധത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്പി ഇടതുമുന്നണി വിട്ട പിന്നാലെ തങ്ങള്‍ക്കു സീറ്റു കിട്ടിയേതീരൂ എന്ന ജനതാദളിന്റെ നിര്‍ബന്ധത്തിനു വഴങ്ങി കോട്ടയം അവര്‍ക്കു കൊടുക്കുകയായിരുന്നു.

ദളിന് അപ്രതീക്ഷിതമായി ലഭിച്ച കോട്ടയത്ത് മല്‍സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥി ഇല്ലാതെ വരികയും സിപിഎം സീറ്റ് തിരിച്ചെടുക്കാന്‍ വരെ ആലോചിക്കുകയും ചെയ്തു. അതേത്തുടര്‍ന്നാണ് തിരുവല്ല എംഎല്‍എ മാത്യു ടി തോമസിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്.

Thiruvalla, Kollam, Kundara, M.A. Baby, Mathew-T-Thomas, By-election, Election-2014, LDF, UDF, Kerala. അദ്ദേഹം വിജയിച്ചാല്‍ തിരുവല്ലയില്‍ നിന്നു നിയമസഭയിലേക്കു മല്‍സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജായിരിക്കും എന്നാണ് വ്യക്തമായ സൂചന. മുമ്പ് ഇതേ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചു പരാജയപ്പെട്ടിട്ടുണ്ട് അദ്ദേഹം. എങ്കിലും അദ്ദേഹത്തെത്തന്നെ പരിഗണിക്കാനാണ് നീക്കം.

പകരം നിര്‍ദേശിക്കാന്‍ മറ്റൊരാളുടെ പേര് തല്‍ക്കാലം ദളിന്റെ പക്കല്‍ ഇല്ല. യുഡിഎഫില്‍ തിരുവല്ല കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്യു ടി തോമസിനോട് പരാജയപ്പെട്ട വിക്ടര്‍ ടി തോമസ്, മുന്‍ കല്ലൂപ്പാറ എംഎല്‍എ ജോസഫ് എം പുതുശേരി എന്നിവരാണു പരിഗണനയില്‍. ഇവരില്‍ ആരായാലും മാണി ഗ്രൂപ്പിനുള്ളില്‍ അത് എളുപ്പത്തില്‍ തീരുമാനിക്കാനാകില്ല. കഴിഞ്ഞ തവണതന്നെ രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് വിക്ടറിനെ കെ എം മാണി സ്ഥാനാര്‍ത്ഥിയാക്കിയത്.

Thiruvalla, Kollam, Kundara, M.A. Baby, Mathew-T-Thomas, By-election, Election-2014, LDF, UDF, Kerala. കൊല്ലത്ത് ബേബി വിജയിച്ചാല്‍ കുണ്ടറയില്‍ നിന്ന് നിയമസഭയിലേക്കു മല്‍സരിപ്പിക്കാന്‍ സിപിഎം പ്രധാനമായും പരിഗണിക്കുന്നത് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജരും എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ദേവരാജനെയാണ്. എന്നാല്‍ മുന്‍ എംഎല്‍എ ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കുണ്ടറയില്‍ മല്‍സരിക്കണം എന്നുണ്ട്. എന്നാല്‍ വി എസ് പക്ഷക്കാരിയായ മേഴ്‌സിക്കുട്ടിയമ്മയോട്, വി എസ് അയഞ്ഞ ശേഷവും ഔദ്യോഗിക പക്ഷത്തിനു തൃപ്തി പോരെന്നൊരു പ്രശ്‌നമുണ്ട്.

യുഡിഎഫ് മുഖ്യമായും പരിഗണിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം എ ബേബിയോടു പരാജയപ്പെട്ട കോണ്‍ഗ്രസിലെ അഡ്വ. പി ജെര്‍മിയാസിനെത്തന്നെയാണ്. എന്നാല്‍ മറ്റു ചില പേരുകളും കൊല്ലം ഡിസിസിയുടെ പരിഗണനയിലുണ്ട്. അത് അവര്‍ കെപിസിസി നേതൃത്വത്തെ അറിയിക്കും.

ബേബി വിജയിക്കുമ്പോള്‍ സ്വാഭാവികമായും പരാജയപ്പെടുന്ന എന്‍ കെ പ്രേമചന്ദ്രനോ ആര്‍എസ്പി നിര്‍ദേശിക്കുന്ന മറ്റാര്‍ക്കെങ്കിലുമോ കുണ്ടറ കിട്ടിയാല്‍ കൊള്ളാമെന്ന അഭിപ്രായം അവര്‍ ഉന്നയിക്കുമോ എന്ന സംശയം കോണ്‍ഗ്രസിന് ഇല്ലാതില്ല. യുഡിഎഫിന്റെ ഭാഗമായി മാറിയ ആര്‍എസ്പിക്കു വേണ്ടി അത്തരമൊരു ത്യാഗം കോണ്‍ഗ്രസ് ചെയ്യുമോ എന്നതും രാഷ്ട്രീയമായി അതീവപ്രാധാന്യമുള്ള കാര്യമായി മാറും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കുവൈത്തില്‍ നഷ്ടപ്പെട്ട 38,000 രൂപയുടെ മൊബൈല്‍ ഫോണ്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍
Keywords: Thiruvalla, Kollam, Kundara, M.A. Baby, Mathew-T-Thomas, By-election, Election-2014, LDF, UDF, Kerala. 

Post a Comment