Follow KVARTHA on Google news Follow Us!
ad

അങ്ങനെ പിണറായിയും ന്യൂ ജനറേഷനായി

സി.പി.എമ്മില്‍ നിന്നു ലോക്‌സഭയിലേക്കു മത്സരിക്കുന്ന ഏറ്റവും വലിയ നേതാവ് എം.എം ബേബിയാണ്. Article, Pinarayi Vijayan, CPM, Election, Lok Sabha, Kollam, Election-2014, M.A Baby, Politics, Article, UDF, NK Premachandran
എസ്.എ ഗഫൂര്‍

സി.പി.എമ്മില്‍ നിന്നു ലോക്‌സഭയിലേക്കു മത്സരിക്കുന്ന ഏറ്റവും വലിയ നേതാവ് എം.എം ബേബിയാണ്. പക്ഷേ, അദ്ദേഹം അങ്ങനെയങ്ങു ജയിക്കേണ്ട എന്ന് സംസ്ഥാനത്തെ പാര്‍ട്ടിയിലെ ഒന്നാമന്‍ തീരുമാനിച്ചോ എന്തോ. അല്ലെങ്കില്‍ പിന്നെ ബേബിയുടെ തലയില്‍ ഇടിത്തീ വീഴുന്നതുപോലെ കൊല്ലത്തുപോയി പ്രേമചന്ദ്രനെ പരനാറീ എന്നു വിളിക്കുമോ ?

പേരില്‍ ബേബിയാണെങ്കിലും പെരുമാറ്റത്തില്‍ വല്ലാതെ നിഷ്‌കളങ്കനാണെങ്കിലും പി.ബി അംഗമാണല്ലോ. സംസാരിക്കുമ്പോള്‍ മാത്രമാണ് സഖാവ് ഇ.എം.എസിനു വിക്ക് ഉണ്ടായിരുന്നത് എന്നാരോ പറഞ്ഞതു പോലെ, സംസാരിക്കുമ്പോള്‍ മാത്രം കടുകട്ടി വാക്കുകള്‍ ഉപയോഗിക്കും എന്നൊരു കുഴപ്പം മാത്രമേ ബേബിക്കുള്ളൂ. ഉദാഹരണത്തിന്, നന്നായി ചെയ്യേണ്ട കാര്യമാണ് എന്നു മറ്റുള്ളവര്‍ പറയുന്നത് ബേബി പറയുമ്പോള്‍, യുക്തിഭദ്രമായി നിര്‍വഹിക്കേണ്ട കര്‍മം എന്നായിരിക്കും. പക്ഷേ, സി.പി.എം ആയതുകൊണ്ട് അതിലുള്ള എല്ലാവര്‍ക്കും അദ്ദേഹം പറയുന്നത് മനസിലാകും. സൈദ്ധാന്തിക പരിശീലനം തൊണ്ടയോളം നേടി കൈയും ചുരുട്ടി നടക്കുന്ന വീരശൂര പരാക്രമികളാണല്ലോ അവര്‍.
Article, Pinarayi Vijayan, CPM, Election, Lok Sabha, Kollam, Election-2014, M.A Baby, Politics, Article, UDF, NK Premachandran

ഏതായാലും ലോക്‌സഭാ തെരഞ്ഞെടുപ്പും കൊല്ലം സീറ്റുമാണ് നമ്മുടെ ചര്‍ച്ചാവിഷയം. പി.ബി അംഗത്തെ എന്തുവില കൊടുത്തും വിജയിപ്പിക്കാന്‍ പാര്‍ട്ടി കച്ചമുറുക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അതുകൊണ്ടാണല്ലോ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാന്‍ മൂന്നു ദിവസം ബാക്കിയുള്ളപ്പോള്‍ തന്നെ, ചെലവാക്കാവുന്ന പണത്തിന്റെ പരിധി ബേബി കടന്നുവെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരീക്ഷകന്‍ ഇണ്ടാസു കൊടുക്കേണ്ടിവന്നത്. 70 ലക്ഷമാണു പരിധി. 72 ആയത്രേ. ശ്ശോ, എത്ര കൃത്യമാണു നിരീക്ഷണവും കണക്കുകൂട്ടലും എന്നൊന്നും പരിഹസിക്കരുത്. ഇങ്ങനെയൊക്കെയെങ്കിലും നിരീക്ഷിക്കപ്പെടുന്നതും നോട്ടീസ് കൊടുത്ത് കണ്ണുരുട്ടുന്നതും നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തല്ലാതെ മറ്റെന്താണു കാണിക്കുന്നത്.

ബേബി സഖാവ് എന്ന പി.ബി സഖാവ് കൊല്ലത്ത് മത്സരിക്കാന്‍ തീരുമാനിച്ചത് പാര്‍ലമെന്ററി അത്യാര്‍ത്തി കൊണ്ടൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ഇപ്പോള്‍തന്നെ നിയമസഭാംഗമാണ്. മന്ത്രിയും ഏറെക്കാലം രാജ്യസഭാംഗവുമായിരുന്നു. പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ അദ്ദേഹത്തെ ആവശ്യമുണ്ട് എന്നതാണ് യഥാര്‍ത്ഥ കാര്യം. പ്രത്യേകിച്ചും ആം ആദ്മി പാര്‍ട്ടി പെട്ടെന്നു പൊട്ടിമുളച്ച് ഡല്‍ഹിയില്‍ 27 സീറ്റുകള്‍ അടിച്ചുമാറ്റിയ സാഹചര്യത്തില്‍ ഇനി ഡല്‍ഹി പിടിക്കാന്‍ പാര്‍ട്ടിക്ക് ബേബിയെപ്പോലൊരു പോരാളി നിര്‍ബന്ധം. കേന്ദ്ര നേതാക്കള്‍ ഡിങ്കാാാാാ എന്നു വിളിച്ച് ബേബിയെ നോക്കിയപ്പോഴാണ് കൊല്ലത്തൂന്ന് ഡല്‍ഹി ടിക്കറ്റ് എടുക്കാന്‍ തീരുമാനിച്ചത്.

Article, Pinarayi Vijayan, CPM, Election, Lok Sabha, Kollam, Election-2014, M.A Baby, Politics, Article, UDF, NK Premachandranപക്ഷേ, ആ തീരുമാനമെടുത്തപ്പോള്‍ ആര്‍.എസ്.പി എന്ന കുശിനിക്കാരന്‍ സി.പി.എമ്മിന്റെ അടുക്കളയില്‍ വിറകൂതുകയായിരുന്നു. ഒരു ഗ്യാസ് കണക്ഷന്‍ പോലും കൊടുക്കാതെ സി.പി.എം കുശിനിക്കാരനെ നോക്കി പരിഹസിച്ചു. അതിന്റെയൊടുവില്‍ സംഭവിച്ചത് എന്താണെന്ന് നാട്ടിലാരും ഇനി അറിയാനില്ല. പ്രേമചന്ദ്രനും അസീസിനും ചന്ദ്രചൂഡനും മറ്റും ഉമ്മന്‍ ചാണ്ടിയും സുധീരനും ഷിബുവുമൊക്കെച്ചേര്‍ന്ന് കാര്‍പറ്റ് വിരിക്കുന്നതാണു പിന്നെക്കണ്ടത്. കൊല്ലത്ത് മത്സരിക്കാന്‍ പ്രേമചന്ദ്രന്‍ നോമിനേഷനും കൊടുത്തു. ഇതിന്റെയിടയില്‍ പന്ന്യനും സംഘവും ചുമ്മാ ഒരു ശ്രമം നടത്തിയെന്നു വരുത്തി. പോകണ്ടാ..........എന്ന് ആര്‍.എസ്.പിയോടു പരസ്യമായി  പറയുകയും പോയിരുന്നെങ്കില്‍ എന്നു രഹസ്യമായി ആഗ്രഹിക്കുകയും ചെയ്യുന്ന വിപ്ലവ ലൈനാണ് സി.പി.ഐയുടേത്. അത് അവരുടെ കുറ്റമൊന്നുമല്ല, കേട്ടോ.

സി.പി.എമ്മും ഞങ്ങളും മാത്രമായിരുന്നു എല്‍.ഡി.എഫെങ്കില്‍ ഞങ്ങള്‍ക്ക് എത്ര സീറ്റുകിട്ടിയേനേ, ഹോ....എന്ന കൊതി തന്നെ കാരണം. ഏതായാലും പ്രേമന്‍ മുഖാമുഖം വന്ന സ്ഥിതിക്ക് ജയിക്കാതെ വയ്യ ബേബിക്ക്. സഖാവ് കാരാട്ടിനെത്തന്നെ ഇറക്കി വോട്ടുപിടിക്കാനൊക്കെ നേരത്തേതന്നെ പ്ലാന്‍ ചെയ്തതാണ്. അതിനിടയിലാണ് പിണറായി സഖാവിന്റെ വകയൊരു രക്തഹാരം. അതിന്റെയൊരു പുളകം മാറുന്നേയില്ല. സഖാക്കള്‍ കാരാട്ടും യെച്ചൂരിയും മുതല്‍ ലോക്കല്‍ കമ്മിറ്റി സഖാക്കള്‍ വരെ ചുമലില്‍ തട്ടിനോക്കി. എന്നിട്ടും അതേനില.

Article, Pinarayi Vijayan, CPM, Election, Lok Sabha, Kollam, Election-2014, M.A Baby, Politics, Article, UDF, NK Premachandranഇതായിരിക്കും വിപ്ലവാഭിവാദ്യങ്ങളുടെ പുതിയ സ്റ്റൈല്‍. ബേബി ജയിക്കണം എന്നു പുറമേക്ക് പ്രഖ്യാപിച്ചുകൊണ്ട് അകമേ തോല്‍ക്കണേ എന്നാഗ്രഹിക്കുക. പ്രാര്‍ത്ഥന കമ്യൂണിസ്റ്റുകാര്‍ക്ക് പാടില്ലാത്തതുകൊണ്ട് ആഗ്രഹമേയുള്ളൂവെന്നു മാത്രം. ആഗ്രഹത്തിന്റെ പ്രത്യക്ഷ രൂപമാണ് എതിരാളിയെ തെറി വിളിക്കല്‍. അതുകേള്‍ക്കുന്നവര്‍ക്ക് ദേഷ്യം തോന്നുന്നത് പിണറായിയോടാണെങ്കിലും തിരിച്ചു കുത്തുന്നത് പ്രേമചന്ദ്രന്റെ ചിഹ്നത്തിലാണല്ലോ. തെരഞ്ഞെടുപ്പില്‍ പ്രേമന്റെ എതിരാളി ബേബിയാണ്, പിണറായിയല്ല.
ശുഭം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Also Read: 
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷത്തിന്റെ ചെങ്കോട്ട

Keywords: Article, Pinarayi Vijayan, CPM, Election, Lok Sabha, Kollam, Election-2014, M.A Baby, Politics, Article, UDF, NK Premachandran. 

Post a Comment