Follow KVARTHA on Google news Follow Us!
ad

ടി പിയെ പരിഹസിച്ച് പ്രസംഗിച്ച സി.ഭാസ്‌ക്കരന് ന്യായീകരിച്ച് പിണറായി

കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ പരിഹസിച്ച് പ്രസംഗിച്ച T.P Chandrasekhar Murder Case, Accused, CPM, Phone call, Threatened, Kerala,
കൊച്ചി: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ പരിഹസിച്ച് പ്രസംഗിച്ച സിപി എം കോഴിക്കോട് ജില്ലാസെക്രട്ടേറിയേറ്റ് അംഗം സി ഭാസ്‌കരന് പിന്തുണയുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി.

സി.ഭാസ്‌ക്കരനെതിരെ വടകര പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തത് അസംബന്ധമാണെന്നാണ് പിണറായിയുടെ ന്യായീകരണം. ടിപിയെക്കുറിച്ച് നന്നായി അറിയാവുന്നത് പ്രദേശവാസികള്‍ക്കാണെന്നും പിണറായി പ്രതികരിച്ചു.

ടിപി കേസില്‍ കോടതി വെറുതെവിട്ട  പി. മോഹനനു പാര്‍ട്ടി നല്‍കിയ സ്വീകരണ ചടങ്ങിലാണ് ആര്‍എംപി പ്രവര്‍ത്തകരെ വെല്ലുവിളിച്ചുകൊണ്ട് സി. ഭാസ്‌കരന്‍ പ്രസംഗിച്ചത്.

 ടിപിയ്ക്ക് പരസ്ത്രീ ബന്ധമുണ്ടെന്നാണ് വടകരയില്‍ നടന്ന പൊതുചടങ്ങില്‍ ഭാസ്‌കരന്‍ ആരോപിച്ചത്. അതാണ് ടി പി വധിക്കപ്പെടാന്‍ കാരണമെന്നും മറിച്ച് സി പി എം പ്രവര്‍ത്തകരല്ലാ കൊന്നതെന്നുമാണ് സി ഭാസ്‌ക്കരന്‍ ആരോപിച്ചത്.

ആരോപിതയായ സ്ത്രീ ടി പി യെ പലപ്പോഴും വിളിക്കാറുണ്ടെന്നും ടിപി കൊല്ലപ്പെടുന്നതിന് മുന്‍പ് വന്ന കോള്‍ പ്രസ്തുത സ്ത്രീയുടേതായിരുന്നുവെന്നും ഭാസ്‌ക്കരന്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട ദിവസം ചന്ദ്രശേഖരന്‍ വള്ളിക്കാട്ടേക്ക് പോയതെന്തിനാണെന്ന കാര്യം  ആര്‍എംപിക്കാര്‍ തുറന്നു പറയണമെന്ന് ഭാസ്‌ക്കരന്‍ ആവശ്യപ്പെട്ടു.

Pinarayi support to C. Bhaskaran, T.P Chandrasekhar Murder Case, Accused, CPM, Phone call, ചന്ദ്രശേഖരന്റെ വധത്തിനു പിന്നിലാരെന്നറിയണമെങ്കില്‍ അദ്ദേഹത്തിന്റെ  ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ മതിയെന്നും പ്രസംഗത്തില്‍ ഭാസ്‌കരന്‍ പറഞ്ഞിരുന്നു.

മാത്രമല്ല ആര്‍എംപിക്കെതിരെ കൊലവിളി നടത്തിയ ഭാസ്‌കരന്‍  പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ ആര്‍എംപിക്കാരെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവാദപ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ സി. ഭാസ്‌കരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
നവവധുവിനെ കാണാനില്ലെന്ന് പരാതി

Keywords: Pinarayi support to C. Bhaskaran, T.P Chandrasekhar Murder Case, Accused, CPM, Phone call, Threatened, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment